
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന മൂന്നാമന് വേണ്ടി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്.
മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ടയാട് ബെപ്പാസിൽ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്ളാറ്റിന്റെ നിർമാണ പ്രദേശത്താണ് അപകടം.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. രക്ഷാപ്രവർത്തകർ ഉൾപ്പെടെ നിൽക്കുന്ന സമയത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. എല്ലാവരും ഓടി മാറിയതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. പത്തിലേറെ രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ രണ്ടാമത് മണ്ണിടിഞ്ഞ സമയത്ത് ഇവിടെ ഉണ്ടായിരുന്നു.
സംഭവത്തിൽ, പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ തുടരുന്നത് സമീപത്തെ വീടുകൾക്ക് ഉൾപ്പെടെ ഭീഷണി ആയതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. സമീപത്ത് എട്ടോളം വീടുകളാണ് ഉള്ളത്. ഇതിൽ ഒരു വീടിന് വിള്ളൽ ഉണ്ടായതായി വീട്ടുകാർ ആരോപിക്കുന്നു.
ഇക്കാര്യമുൾപ്പെടെ നിർമ്മാണത്തിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. കോഴിക്കോട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കനത്ത മഴയത്ത് പോലും നിർമാണ പ്രവർത്തനം നടന്നിരുന്നതിനാൽ ഈ മാസം 18 ന് ഉൾപ്പെടെ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു. തങ്ങൾക്ക് യാതൊരു വിധ സുരക്ഷയും നൽകാതെയാണ് നിർമാണ പ്രവർത്തികളുമായി ഇവർ മുന്നോട്ട് പോകുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
One Dead in Kozhikode Nellikkode Landslide During Building Construction
A tragic landslide during construction work at Nellikkode in Kozhikode claimed one life. The incident occurred when soil collapsed onto three migrant workers at the site. While two were successfully rescued, the third worker, who was trapped under the debris, could not be saved despite an hour-long rescue effort. All three workers involved in the accident were reportedly natives of West Bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്റാഈല്‍
International
• 10 hours ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 10 hours ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 11 hours ago
ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്
Kerala
• 11 hours ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 11 hours ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 11 hours ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 11 hours ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 12 hours ago
ജയ്സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 12 hours ago
വാട്ട്സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം
Tech
• 12 hours ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 13 hours ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 14 hours ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 14 hours ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 14 hours ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 16 hours ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 16 hours ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 16 hours ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• 16 hours ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 14 hours ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• 14 hours ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• 15 hours ago