
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്

പുരി: ഒഡിഷയിലെ പുരിയിലെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മൂന്ന് മരണം. 50 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 4 മണിക്കും 4.30 നും ഇടയിലാണ് അപകടം. വൻ ജനക്കൂട്ടം ഒരേ സമയം തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്.
ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ദർശനത്തിനായി നൂറുകണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് എസ്. സ്വെയ്ൻ പറഞ്ഞു. പെട്ടെന്ന് ജനക്കൂട്ടം ഇരച്ചുകയറിയതിനെ തുടർന്ന് തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ബൊളാഗഡിൽ നിന്നുള്ള ബസന്തി സാഹു, ബലിപട്ടണയിൽ നിന്നുള്ള പ്രേമകാന്ത് മൊഹന്തി, പ്രവതി ദാസ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഖുർദ ജില്ലയിൽ നിന്നുള്ളവരാണ് ഇവർ. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ക്ഷേത്രത്തിന് മുന്നിലെ ശാരദാബലിക്ക് സമീപമാണ് സംഭവം നടന്നത്. ദർശനത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമായി, ബഹളത്തിൽ നിരവധി പേർ വീണു, ചവിട്ടേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. വാർഷിക രഥയാത്രയിൽ ഇതുവരെ പത്ത് ലക്ഷത്തോളം ഭക്തർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു.
അതേസമയം, സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. എന്താണ് തിരക്കിന് കാരണമായതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും ഞങ്ങൾ അന്വേഷിക്കുകയാണ് എന്ന് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ശനിയാഴ്ച, പുരിയിൽ ഏകദേശം 10 മുതൽ 12 ലക്ഷം വരെ ഭക്തർ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഒഡിഷയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലിസ് (ക്രമസമാധാനം) സഞ്ജയ് കുമാർ അറിയിച്ചു.
Three Dead, 50 Injured in Stampede Near Shri Gundicha Temple During Jagannath Rath Yatra in Odisha
A tragic stampede near the Shri Gundicha Temple in Puri, Odisha, during the Jagannath Rath Yatra led to the death of three people and left at least 50 others injured. The incident occurred between 4:00 AM and 4:30 AM on Sunday, when a massive crowd surged forward, causing chaos and overcrowding at the site.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 5 days ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 5 days ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 5 days ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 5 days ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 5 days ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 5 days ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 5 days ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 5 days ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 5 days ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 5 days ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 5 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 5 days ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 5 days ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 5 days ago
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 5 days ago
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്
Kerala
• 5 days ago
ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍
Kerala
• 5 days ago
ലുലുവിനെതിരായ പരാതിക്കാരന് സിപിഐ പ്രവര്ത്തകന്; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്നമില്ലെന്ന് പരാതി നല്കിയ മുകുന്ദന്, തള്ളി ബിനോയ് വിശ്വം
latest
• 5 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 5 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 5 days ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 5 days ago