HOME
DETAILS

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

  
Laila
June 29 2025 | 05:06 AM

Dr Harris Chiraykkal Stands by Claims of Equipment Shortage at Thiruvananthapuram Medical College

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നതായും പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പറഞ്ഞതൊക്കെ യാഥാര്‍ഥ്യമാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണങ്ങളുടെ അഭാവം മൂലം ഇപ്പോഴും നിരവധി പേര്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണെന്നും ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

തന്റെ മേലധികാരികളെ വിഷയങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കാന്‍ മാത്രം ബന്ധം തനിക്കില്ലെന്നും ഡോക്ടര്‍ ഹാരിസ്. ആരോഗ്യമന്ത്രിയുടെ പിഎസിനെയും വിവരമറിയിച്ചിരുന്നുവെന്നും ഇതിനെ കുറിച്ച് ഒരു വര്‍ഷം മുമ്പു തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനൊപ്പമായിരുന്നു ആരോഗ്യമന്ത്രിയുടെ പിഎസിനെ കണ്ടത്. എന്നാല്‍ ഒരു പരിശോധനയും പിന്നീടുണ്ടായിരുന്നില്ല. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. എന്നാല്‍ ഇതിനു മുമ്പുള്ള പ്രിന്‍സിപ്പലിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. 
 
മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായും സംശയമുണ്ട്. വിവരങ്ങള്‍ ഉന്നതങ്ങളിലേക്ക് അറിയിക്കാതെ വെള്ള പൂശുന്നതാണെന്നും സംശയിക്കണം. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ട്. യൂറോളജിയില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍.

 ഭയം മൂലമായിരിക്കാം പുറത്ത് ഇക്കാര്യങ്ങള്‍ പറയാതിരിക്കുന്നത്. ആശുപത്രിയിലെ മേലധികാരികള്‍ സര്‍ക്കാരിനെ ഒന്നും അറിയിക്കുന്നില്ലെന്നാണ് കരുതേണ്ടത്. സത്യം പറഞ്ഞിട്ട് ഒളിച്ചിരിക്കുകയല്ലെന്നും അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളെ കാണുന്നതെന്നും രോഗികളോടുള്ള കടപ്പാടാണ് തുറന്നു പറച്ചിലിനു പിന്നിലെന്നും ഡോക്ടര്‍ ഹാരിസ് പറയുന്നു.

ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടി ഉണ്ടായാല്‍ സംഘടന ശക്തമായി തന്നെ ഇടപെടുമെന്നും ഡോക്ടര്‍ റോസനാര ബീഗം. ഇത്തരം പ്രശ്‌നങ്ങള്‍ ഇതിനു മുമ്പും സംഘടനയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ലെന്നും ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നുമാണ്  പ്രസിഡന്റ് പറയുന്നത്.

 

ഹാരിസ് ചിറക്കലിനെതിരെ നടപടി ഉണ്ടായാല്‍ സംഘടന ഇടപെടുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കുന്നതാണ്. സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനവും. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചര്‍ച്ചയായിരിക്കുന്നത്. 

സ്റ്റോക്ക് പുതുക്കുന്നതിലെ കാലതാമസവും കുടിശ്ശിക തീര്‍ക്കാത്തതും വിദഗ്ധ ചികിത്സ വിഭാഗങ്ങളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. എല്ലാ വര്‍ഷവും രണ്ട് തവണയാണ് ഡിഎംഇ ഓഫിസില്‍ നിന്ന് മെഡിക്കല്‍ കോളജുകളിലെ വകുപ്പ് മേധാവികളോട് അതത് വകുപ്പിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക ചോദിക്കാറുള്ളത്. 

ഇതിനിടയില്‍ ആവശ്യാനുസരണം വേണ്ട ഉപകരണങ്ങളും ചോദിക്കാം. പക്ഷേ, ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലം പലപ്പോഴും ഈ പട്ടികയനുസരിച്ചുള്ള ഉപകരണങ്ങള്‍ കിട്ടാന്‍ വൈകിയിരിക്കും. പലപ്പോഴും പൊതു ഉപകരണങ്ങള്‍ പരസ്പരം സഹകരിച്ച് ഉപയോഗിച്ച് വകുപ്പുകള്‍ പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ ഒരു വകുപ്പിന് മാത്രമായി ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടായാല്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിയും വരും. 

മൂത്രാശയ കല്ലിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിതോക്ലാസ്റ്റ് പ്രോബെന്ന ഉപകരണത്തിലുണ്ടായ ക്ഷാമമാണ് ഡോക്ടര്‍ ഹാരിസിന്റെ തുറന്നുപറച്ചിലിന് കാരണമായത്. ഇതേ ചികിത്സയ്ക്ക് വേണ്ട ഇഎസ്ഡബ്ല്യുഎല്‍ (ESWL) എന്ന ഉപകരണത്തിനും യൂറോളജി വിഭാഗം അപേക്ഷ നല്‍കിയിരുന്നു. അതും ഇതുവരെ കിട്ടിയിട്ടില്ല. 

അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ പര്‍ച്ചേസും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ്. കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ പല കമ്പനികളും കെഎംഎസ്‌സിഎല്‍ന് സ്റ്റോക്ക് നല്‍കാന്‍ തയ്യാറല്ല. ഇതും വിദഗ്ധ ചികിത്സാ വിഭാഗങ്ങളെ സാരമായി തന്നെ ബാധിക്കാറുണ്ട്. എല്ലാത്തിലും നമ്പര്‍ വണ്‍ ആണെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മികച്ച ഡോക്ടറെന്ന് പേരെടുത്തിട്ടുള്ള ഹാരിസിന്റെ തുറന്നുപറച്ചില്‍ ഗൗരവത്തോടെയാണ് ആരോഗ്യമേഖലയും കാണുന്നത്. 

പല വകുപ്പ് മേധാവികളും പറയാന്‍ മടിച്ച കാര്യങ്ങളാണ് ഡോക്ടര്‍ ഹാരിസ് ചട്ടം നോക്കാതെ പറഞ്ഞതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരും പറയുന്നത്. വെള്ളായണി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നതോടെയാണ് ഡോക്ടര്‍ ഹാരിസ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തന്നെയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  13 hours ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  13 hours ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  14 hours ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  14 hours ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  14 hours ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  14 hours ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  15 hours ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  15 hours ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  15 hours ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  16 hours ago

No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  21 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  21 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  a day ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago