HOME
DETAILS

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ

  
Web Desk
June 29 2025 | 06:06 AM

landslide occurred during a building construction at kozhikode

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഒരുമണിക്കൂറോളമായി ഒരാള്‍ മണ്ണിനടിയിൽ കിടക്കുകയാണ്. മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ടയാട് ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. രക്ഷാപ്രവർത്തകർ ഉൾപ്പെടെ നിൽക്കുന്ന സമയത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. എല്ലാവരും ഓടി മാറിയതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. പത്തിലേറെ രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ രണ്ടാമത് മണ്ണിടിഞ്ഞ സമയത്ത് ഇവിടെ ഉണ്ടായിരുന്നു. 

സംഭവത്തിൽ, പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ തുടരുന്നത് സമീപത്തെ വീടുകൾക്ക് ഉൾപ്പെടെ ഭീഷണി ആയതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. സമീപത്ത് എട്ടോളം വീടുകളാണ് ഉള്ളത്. ഇതിൽ ഒരു വീടിന് വിള്ളൽ ഉണ്ടായതായി വീട്ടുകാർ ആരോപിക്കുന്നു.

ഇക്കാര്യമുൾപ്പെടെ നിർമ്മാണത്തിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. കോഴിക്കോട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കനത്ത മഴയത്ത് പോലും നിർമാണ പ്രവർത്തനം നടന്നിരുന്നതിനാൽ ഈ മാസം 18 ന് ഉൾപ്പെടെ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു. തങ്ങൾക്ക് യാതൊരു വിധ സുരക്ഷയും നൽകാതെയാണ് നിർമാണ പ്രവർത്തികളുമായി ഇവർ മുന്നോട്ട് പോകുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

അഹമ്മദ് ദേവർകോവിൽ എംഎൽഎ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഒരാളെ രക്ഷിക്കാൻ കൂടുതൽ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

 

Landslide During Construction in Kozhikode Nellikkode: One Worker Still Trapped

A landslide occurred during a building construction at Nellikkode in Kozhikode, causing soil to collapse onto workers at the site. Three laborers were caught under the debris. Two of them have been rescued, while one worker remains trapped. Rescue operations are currently underway to save the remaining individual.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala
  •  3 days ago
No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  3 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  3 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  3 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  3 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  3 days ago
No Image

ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  3 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  3 days ago