
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവാദങ്ങൾക്ക് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലയ്ക്കാൻ സാധ്യത. മരുന്ന് കമ്പനികൾക്ക് നൽകാനുള്ള കുടിശിക തീക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമാവുക. കഴിഞ്ഞ പത്തു മാസമായി പണം കുടിശികയാണെന്ന് മരുന്ന് വിതരണക്കാരുടെ കമ്പനികൾ ആരോപിച്ചു. കുടിശിക ഉടൻ തീർപ്പാക്കിയില്ലെങ്കിൽ മരുന്ന് വിതരണം നിർത്തുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റെന്റ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ളത് 35 കോടിയോളം രൂപയാണെന്നാണ് വിവരം. കഴിഞ്ഞ രണ്ടുമാസത്തെ പണം സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ആകെ 250 കോടി രൂപയാണ് ലഭിക്കാനുള്ളതെന്ന് വിതരണക്കാർ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നതായും പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ അറിയിച്ചു. പറഞ്ഞതൊക്കെ യാഥാര്‍ഥ്യമാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണങ്ങളുടെ അഭാവം മൂലം ഇപ്പോഴും നിരവധി പേര്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണെന്നും ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ മേലധികാരികളെ വിഷയങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കാന്‍ മാത്രം ബന്ധം തനിക്കില്ലെന്നും ഡോക്ടര്‍ ഹാരിസ്. ആരോഗ്യമന്ത്രിയുടെ പിഎസിനെയും വിവരമറിയിച്ചിരുന്നുവെന്നും ഇതിനെ കുറിച്ച് ഒരു വര്‍ഷം മുമ്പു തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനൊപ്പമായിരുന്നു ആരോഗ്യമന്ത്രിയുടെ പിഎസിനെ കണ്ടത്. എന്നാല്‍ ഒരു പരിശോധനയും പിന്നീടുണ്ടായിരുന്നില്ല. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. എന്നാല്‍ ഇതിനു മുമ്പുള്ള പ്രിന്‍സിപ്പലിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായും സംശയമുണ്ട്. വിവരങ്ങള്‍ ഉന്നതങ്ങളിലേക്ക് അറിയിക്കാതെ വെള്ള പൂശുന്നതാണെന്നും സംശയിക്കണം. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ട്. യൂറോളജിയില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍.
ഭയം മൂലമായിരിക്കാം പുറത്ത് ഇക്കാര്യങ്ങള്‍ പറയാതിരിക്കുന്നത്. ആശുപത്രിയിലെ മേലധികാരികള്‍ സര്‍ക്കാരിനെ ഒന്നും അറിയിക്കുന്നില്ലെന്നാണ് കരുതേണ്ടത്. സത്യം പറഞ്ഞിട്ട് ഒളിച്ചിരിക്കുകയല്ലെന്നും അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളെ കാണുന്നതെന്നും രോഗികളോടുള്ള കടപ്പാടാണ് തുറന്നു പറച്ചിലിനു പിന്നിലെന്നും ഡോക്ടര്‍ ഹാരിസ് പറയുന്നു.
ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടി ഉണ്ടായാല്‍ സംഘടന ശക്തമായി തന്നെ ഇടപെടുമെന്നും ഡോക്ടര്‍ റോസനാര ബീഗം. ഇത്തരം പ്രശ്‌നങ്ങള്‍ ഇതിനു മുമ്പും സംഘടനയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ലെന്നും ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നുമാണ് പ്രസിഡന്റ് പറയുന്നത്.
After Thiruvananthapuram, Kozhikode Medical College Also Faces Medicine and Surgical Supply Crisis
Following controversies at Thiruvananthapuram Medical College, Kozhikode Medical College is now facing a potential halt in the supply of medicines and surgical equipment. The crisis stems from unpaid dues to pharmaceutical companies. Distributors allege that payments have been pending for the past ten months. They have issued a warning that if the dues are not cleared immediately, they will stop supplying medicines and essential surgical items.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 21 hours ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• a day ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• a day ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• a day ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• a day ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• a day ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• a day ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• a day ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• a day ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• a day ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• a day ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• a day ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• a day ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• a day ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• a day agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• a day ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• a day ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• a day ago