HOME
DETAILS

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

  
Ajay
September 14 2024 | 01:09 AM

Personal information will be shared for security purposes Qatar and Saudi Arabia sign diplomatic agreements

ദോഹ:ജിസിസി രാജ്യങ്ങളായ ഖത്തറും സഊദിയും സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഉൾപ്പെടെ നിർണായക കരാറുകളിൽ ഒപ്പുവെച്ചു . ഈ ​ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തർ സന്ദർശിച്ച സഊദി ആഭ്യന്തരമന്ത്രി അമീർ അബ്ദു‌ൽ അസീസ് ബിൻ സൗദും ഖത്തർ ആഭ്യന്തര മന്ത്രിയും സുരക്ഷാ വിഭാഗമായ ലഖ്‌വിയ കമാൻഡറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും തമ്മിൽ നടന്ന കൂടികാഴ്‌ച്ചക്കു പിന്നാലെയാണ് സുരക്ഷാ സഹകരണ കരാറിൽ ഒപ്പുവെച്ചത്.

 ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ശാസ്ത്ര, പരിശീലന, ഗവേഷണ പദ്ധതികളിലും സഹകരിക്കുമെന്നും. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി വ്യക്തികത വിവരങ്ങൾ പരസ്പ‌രം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും സഊദി ആഭ്യന്തര മന്ത്രി അമീർ അബ്ദു‌ൽ അസീസ് ബിൻ സൗദും കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിൻ്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അറിയിക്കുകയും ഖത്തർ സർക്കാരിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഖത്തർ സുരക്ഷാ വിഭാഗത്തിന്റെ ആസ്ഥാനവും സഊദി ആഭ്യന്തര മന്ത്രി സന്ദർശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  18 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  18 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  18 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  18 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  18 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  19 hours ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  19 hours ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  19 hours ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  19 hours ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  20 hours ago