HOME
DETAILS

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

  
September 14, 2024 | 2:24 AM

Joint patrol units to monitor heavy vehicles in Dubai

ദുബൈ: ദുബൈയിലെ നിരത്തുകളിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ). ദുബൈ പൊലിസ് സംയുക്ത പട്രോൾ യൂനിറ്റുകൾ തുടങ്ങി. ശൈഖ് മുഹമ്മദ് ബിൻ സാ യിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, റാസൽ ഖോർ റോഡ്, അൽ മക്തൂം എയർപോർട്ട് റോഡ്, ദുബൈ- അൽ ഐൻ റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്. 

ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ആർ.ടി.എ-പൊലിസ് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ദുബൈ പൊലിസ് ഓപറേഷൻസ് വിഭാഗം അസി. കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗസ്തി പറഞ്ഞു. ഗതാഗത നിരീക്ഷണം, നിയമ നിർവഹണം, റോഡ്-വാഹന എൻജിനീയറിങ്, ഗതാഗത ബോധവൽകരണം, മാനേജ്മെൻ്റ് സംവിധാനത്തിന്റെ പുരോഗതി എന്നീ നാല് മേഖലകൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങൾ ഒഴിവാക്കുന്നതിന് നിയമപാലനം, വേഗ പരിധി പാലിക്കൽ, രണ്ട് വാഹനങ്ങൾക്കിടയ്ക്കുള്ള അകലം സൂക്ഷിക്കൽ, ബ്രേക്ക് പരിശോധന, ടയർ സുരക്ഷ എന്നിവ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടത്തിയാൽ പൊലിസ് കർശന നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും ആർ.ടി.എ ഗതാഗത റോഡ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന മുന്നറിയിപ്പ് നൽകി. അഡ്‌നോക് സഹകരണ ത്തോടെ ആറിടങ്ങളിൽ 10 ട്രക്ക് സ്റ്റോപ്പുകൾ നിർമിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ആറെണ്ണം കൂടി നിർമിക്കും. ഓരോ സ്റ്റോപ്പിലും 5000 മുതൽ 10000 വരെ സ്ക്വയർ മീറ്റർ സ്ഥലമുണ്ടാകും. 30 മുതൽ 45 വരെ ട്രക്കുകൾക്ക് ഇവിടെ പാർക്ക് ചെയ്യാനാകും. പ്രാർഥനാ മുറി, വിശ്രമ സ്ഥലം, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകുമെന്നും ഹുസൈൻ അൽ ബന്ന വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago