HOME
DETAILS

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

  
September 14, 2024 | 4:46 AM

delayed delhi kochi fllight take off after 12 hours

ന്യൂഡല്‍ഹി: ഓണത്തിന് നാട്ടിലെത്താൻ ഉൾപ്പെടെ പുറപ്പെട്ട യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം ഒടുവിൽ പുറപ്പെട്ടു. വിമാനം 12 മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനമാണ് മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ടത്.

വിമാനം അനിശ്ചിതമായി വൈകിയതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനം വൈകുന്നതിന്റെ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാകാത്തിരുന്നത് യാത്രക്കരിൽ ആശങ്ക സൃഷ്ട്ടിച്ചു. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനമായി അധികൃതർ അറിയിച്ചതെങ്കിലും പുറപ്പെട്ടത് ഒമ്പത് മണിക്ക് മാത്രമാണ്. 

ഇന്നലെ വൈകുന്നേരം മുതൽ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ മിക്കവാറും ഏറെ ക്ഷീണിതരാണ്. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും നൽകാതെ മണിക്കൂറുകൾ പിന്നിട്ടതോടെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യാത്രക്കാർ. ഇവർക്ക് ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി നൽകാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കി. താമസ സൗകര്യം നൽകേണ്ടിവരുമെന്നതിനാലാണ് എപ്പോൾ പുറപ്പെടുമെന്ന കാര്യം അറിയിക്കാതിരിക്കുന്നതെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

 

Air India Express' Delhi-Kochi flight, scheduled to depart at 8:55 PM last night, finally took off this morning at 9 AM, after a 12-hour delay. Many passengers, including those heading home to Kerala for Onam, were left stranded at the airport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  a day ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  a day ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  a day ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  a day ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  a day ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  a day ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  a day ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  a day ago