'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
കൊച്ചി: എറണാകുളം ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ മകൾ പൊലിസ് പിടിയിലാണെന്ന് വ്യാജ സന്ദേശം നൽകി കബളിപ്പിക്കാൻ ശ്രമം. അൻവർ സാദത്തിന്റെ ഭാര്യയെയാണ് വ്യാജ സന്ദേശം നൽകി ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ എം.എൽ.എ പൊലിസിൽ പരാതി നൽകി.
എം.എൽ.എയുടെ ഭാര്യയെ വാട്സ്ആപ്പ് കോൾ വഴി വിളിച്ചാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലിസിൻറെ പിടിയിലായെന്നു തട്ടിപ്പുകാർ എം.എൽ.എയുടെ ഭാര്യയെ വിളിച്ച് പറയുകയായിരുന്നു. പൊലിസുകാരൻറെ പ്രൊഫൈൽ ചിത്രം ഉള്ള നമ്പറിൽ നിന്നാണ് കോൾ വന്നത്. മകളുടെ പേരു മറ്റും കൃത്യമായി പറഞ്ഞു ഹിന്ദിയിലാണ് സംസാരിച്ചത്.
ഭയപ്പെട്ടുപോയ അവർ ഫോൺ കട്ട് ചെയ്ത് അൻവർ സാദത്തിനെ ഉടൻ വിവരം അറിയിച്ചു. പിന്നാലെ അദ്ദേഹം ഡൽഹിയിലേക്ക് വിളിച്ച് മകളെ ബന്ധപ്പെട്ടു. കോളേജിൽ ക്ലാസിലാണെന്നു മകൾ മറുപടി നൽകിയതോടെയാണ് ഫോൺ വിളി തട്ടിപ്പാണെന്നു മനസിലായത്.
അതേസമയം, സംഭവത്തിൽ എറണാകുളം എസ്.പി ഹരിശങ്കറിനും റൂറൽ ജില്ലാ സൈബർ പൊലിസിനും അൻവർ സാദത്ത് എംഎൽഎ പരാതി നൽകി.
A scam attempt was made to deceive the wife of Aluva MLA Anwar Sadath by sending a fake message claiming their daughter had been arrested by the police. The fraudsters contacted the MLA's wife via a WhatsApp call, pretending to be police officers and claimed that their daughter, who is studying in Delhi, had been detained
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."