ഓണം സ്പെഷല്‍ കിടിലന്‍ ഇളനീര് പായസം
ഈ ഓണത്തിന് അടിപൊളി രുചിയില്‍ വളരെ പെട്ടെന്നു തയാറാക്കാവുന്ന ഇളനീര് പയാസം ഉണ്ടാക്കിയാലോ...! ഇളനീരും അതിന്റെ വെള്ളവുമൊക്കെ ഒരുപാടിഷ്ടമുള്ളവരാണ് നമ്മള്. ഒരുപാട് ഗുണങ്ങളുള്ള ഇളനീര് കൊണ്ട് കിടിലന്‍ പായസവും തയാറാക്കൂ, മനസും നിറയും വയറും നിറയും...
പാല് -ഒരു ലിറ്റര്‍ പഞ്ചസാര
ഇളനീര് - നാലെണ്ണത്തിന്റെ കാമ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -കാല് കപ്പ്
എലയ്ക്ക പൊടിച്ചത് -ഒരു ടീസ്പൂണ്‍
അണ്ടിപരിപ്പ് -15 എണ്ണം
ഉണക്ക മുന്തിരി -15 എണ്ണം
നെയ്യ് -ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇളനീര് അര കപ്പ് ഇളനീര് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ബാക്കി ഉള്ള ഇളനീര് കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കുക. ഒരു ഉരുളിയില്‍ ഒരു ലിറ്റര്‍ പാല് ഒഴിച്ച് തിളപ്പിക്കാന്‍ വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയോ കണ്ടന്‍സ്ഡ് മില്‍ക്കോ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഇതൊന്നു കുറുകി വരുമ്പോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇളനീര് കഷണങ്ങള്‍ ചേര്‍ത്ത് പത്ത് മിനിറ്റ് വേവിക്കുക. ഇതിലേക്ക് അരച്ചു വച്ച ഇളനീര് കൂടി ചേര്‍ത്ത് നന്നായി ഒന്നു ഇളക്കിക്കൊടുക്കുക. ചെറുതീയില്‍ വേണം ഇതുണ്ടാക്കാന്‍. ഇതിലേക്ക് ഏലയ്ക്കാ പൊടിയും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ചേര്‍ക്കാം. അടിപൊളി ഇളനീര് പായസം റെഡി ...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."