ലഘുഭക്ഷണമായി നട്‌സും വിത്തുകളും കഴിക്കാറുണ്ടോ..! എങ്കിലിനി ഒഴിവാക്കിക്കോളൂ
ഇന്നത്തെ കാലത്ത് ലഘുഭക്ഷണമായി പലരും കഴിക്കുന്നതാണ് നട്‌സും വിത്തുകളുമൊക്കെ. ഇത് ആരോഗ്യകരമായ ലഘുഭക്ഷണമെന്നാണ് പൊതുവേയുള്ള ധാരണ. നട്‌സും വിത്തുകളും സൂപ്പര്‍ഫുഡായി അറിയപ്പെടുന്നത് അവയിലെ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ടാണ്. പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാലാണ് പലരും ഇവ ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇത് ശരിക്കും ആരോഗ്യകരമാണോ?.
നട്‌സുകളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന ഫോളേറ്റ്, നിയാസിന്‍, ഒമേഗ-3, മഗ്‌നീഷ്യം തുടങ്ങിയ നല്ല മൈക്രോ ന്യൂട്രിയന്റ് പ്രൊഫൈല്‍ ഉണ്ട്. നട്‌സും വിത്തുകളും ഫാറ്റി ആസിഡുകളാല്‍ സമ്പന്നവുമാണ്. ഇതിനര്‍ഥം അവയില്‍ കലോറിയും കൊഴുപ്പും വളരെ കൂടുതലുണ്ടെന്നാണ്. ഒരു പിടി നട്‌സും വിത്തുകളും ലഘുഭക്ഷണമായി കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന കലോറിയും കൊഴുപ്പും വളരെ കുറഞ്ഞ മൈക്രോ ന്യൂട്രിയന്റുകളുമാണ് ലഭിക്കുന്നത്.
അത് ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം അഞ്ചോ ആറോ നട്‌സും വിത്തുകളും മാത്രമേ കഴിക്കാവൂ. അതില്‍ കൂടുതല്‍ നമ്മള്‍ കഴിക്കരുത്. ഏതെങ്കിലും ഒരു നട്‌സോ അല്ലെങ്കില്‍ നട്‌സുകളുടെ മിശ്രിതമോ തിരഞ്ഞെടുത്ത് കഴിക്കാം. എന്നാല്‍, വളരെ കുറച്ച് അളവേ ഇത് പാടുള്ളൂ.
നട്‌സ് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അല്ലെങ്കില്‍ വൈകുന്നേരം സ്‌നാക്‌സിനു പകരമായും നട്‌സ് കഴിക്കാവുന്നതാണ്. നട്‌സ് കഴിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെയെന്നു നോക്കാം. മോശം കുടല്‍ ആരോഗ്യമുള്ളവരും ദഹനപ്രശ്‌നങ്ങളുള്ളവരും അസിഡിറ്റിയും അതിസാരവും നട്‌സിനോട് അലര്‍ജിയുള്ളവരുമൊക്കെ ദഹനം മെച്ചപ്പെടുന്നതുവരെ ഇവ ഒഴിവാക്കുന്നത് വളരെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."