കൂടുതല്‍ സമയവും ഇരുന്നാണോ ജോലി ചെയ്യല്‍? എങ്കില്‍ ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് അറിയുമോ
ആധുനിക ജീവിതശൈലിയില്‍ ഇരിപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ശാരീരികമായ ജോലിക്ക് പകരം, എസിയില്‍ ഒരു കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ഒരാള്‍ പ്രവര്‍ത്തിക്കുന്നു. ഇരിക്കുന്നത് നമ്മുടെ ദിവസത്തിന്റെ ഒരു വലിയ ഭാഗമാണ്, പക്ഷേ അത് നമ്മുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു.
ദീര്‍ഘനേരം ഒരിടത്ത് ഇരിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം, പുറം അല്ലെങ്കില്‍ സന്ധി വേദന, പേശി വേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
ദിവസവും എത്ര മണിക്കൂര്‍ നേരം നിങ്ങള്‍ക്ക് ഇരിക്കേണ്ടി വരുന്നുണ്ടെന്നും ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു വെന്നും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
പ്രതിദിനം 6 മുതല്‍ 8 മണിക്കൂര്‍ വരെ ഇരിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ടൈപ്പ് -2 പ്രമേഹം എന്നിവയുടെ ഉയര്‍ന്ന അപകട സാധ്യതയാണ് ഇത്.
60 മുതല്‍ 75 മിനിറ്റ് വരെ ചെറിയ രീതിയിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇത്തരത്തില്‍ ദീര്‍ഘനേരം ഇരിക്കുന്നതിന്റെ അപകട സാധ്യതകള്‍ കുറച്ചേക്കാം.
ദിവസവും 8 മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ 34 ശതമാനമാണ് മരണത്തിന്റെ വര്‍ധന. മെറ്റബോളിക് സിന്‍ഡ്രോം, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, പൊണ്ണത്തടി, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ മൈക്രോ വാസ്‌കുലര്‍, മാക്രോവാസ്‌കുലര്‍ പ്രശ്‌നങ്ങളായ കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്‌ട്രോക്ക് സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി അവസ്ഥകള്‍ക്കും മറ്റ് ശാരീരിക പ്രവൃത്തികളില്‍ ഏര്‍പ്പെടാതെ ദീര്‍ഘനേരം ഇരിക്കുന്നത് കാരണമാകും.
വ്യായാമില്ലെങ്കില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവു കൂടുകയും ചെയ്യുന്നതാണ്. ഹൃദയം നിലനിര്‍ത്താന്‍ ശാരീരികമായിട്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൃത്യമായി നിരീക്ഷക്കുകയും ചെയ്യുക.
ഓഫീസില്‍ പോകുമ്പോള്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
ഓഫീസില്‍ പടികള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.
ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കുന്നത് കലോറി എരിച്ച് കളയാന്‍ സഹായിക്കുകയും പതിവ് വ്യായാമം നല്‍കുകയും ചെയ്യുന്നു. പാദങ്ങളുടെയും കണങ്കാലുകളുടെയും പേശികളെ സ്ഥിരപ്പെടുത്താനും ഇത് സഹായിക്കുന്നു.
ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകും. കാരണം ദീര്‍ഘനേരം ഇരിക്കുമ്പോള്‍ പേശികള്‍ പ്രവര്‍ത്തനരഹിതമാവുകയും ഇതുമൂലം രക്തചംക്രമണം കുറയുകയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ തോത് കുറയുകയും ചെയ്യും.
ഇത് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."