ഓണസദ്യ അറിഞ്ഞങ്ങട് കഴിക്കുമ്പോള്‍ കലോറി കൂടുന്നത് ഒന്നു ശ്രദ്ധിച്ചേക്കണേ
മലയാളികളുടെ ഉത്സവക്കാലം തന്നെയാണ് ഓണക്കാലം. ഓണത്തിനു പൂവിടുന്നതും ഓണസദ്യ കഴിക്കലും ഒക്കെയാണ് മലയാളി പ്രിയം. തൂശനിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി കഴിച്ചാലേ ഓണം പൂര്‍ണമാവകയുള്ളൂ. സ്വാദുളള വിഭവങ്ങളും പപ്പടവും വിവിധതരം പായസങ്ങളും ശര്‍ക്കരവരട്ടിയും പുളിയിഞ്ചിയുമൊക്കെയായി ഗംഭീര സദ്യ കൂടിയാവുമ്പോള്‍ കിടിലന്‍ ഓണാഘോഷമായി.
സാമ്പാര്‍, അവിയല്‍, രസം, ഓലന്‍, കാളന്‍, ഉപ്പേരി, പച്ചടി, കൂട്ടുകറി, പഴം, പപ്പടം, പായസം, ഉപ്പ് എന്നിങ്ങനെ 13 ലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ഓണസദ്യയില്‍ 26ല്‍ അധികം വിഭവങ്ങളുമുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരം സദ്യയില്‍ വേണ്ടത്.
വളരെ പോഷക സമൃദ്ധമാണ് ഓണസദ്യ. വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2,115 കിലോ കലോറിയാണ്. അതുകൊണ്ട് തന്നെ, ഓണസദ്യ കഴിക്കും മുന്‍പ് ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് കൂടെ മനസ്സിലാക്കുന്നത് നന്നായിരിക്കും.
രണ്ട് കായ വറുത്തത് കഴിക്കുമ്പോള്‍ 30 കലോറി, രണ്ട് ശര്‍ക്കര വരട്ടി കഴിക്കുമ്പോള്‍ 60 കലോറി. രണ്ട് സ്പൂണ്‍ തോരന്‍ കഴിക്കുമ്പോള്‍ 40 കലോറി, ഇഞ്ചിക്കറി ഒരു സ്പൂണ്‍ കഴിച്ചാല്‍ 50 കലോറി, അച്ചാര്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ 20 കലോറി, പച്ചടി ഒരു സ്പൂണ്‍ കഴിച്ചാല്‍ 50 കലോറി, കൂട്ടുകറി ഒരു സ്പൂണ്‍ കഴിച്ചാല്‍ 60 കലോറി, അവിയല്‍ ഒരു തവി കഴിച്ചാല്‍ 60 കലോറി, ഓലന്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ 40 കലോറി, ചോറ് ഒരു കപ്പ് കഴിച്ചാല്‍ 200 കലോറി. പരിപ്പ് ഒരു സ്പൂണ്‍ കഴിച്ചാല്‍ 20 കലോറി, നെയ്യ് ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ 44 കലോറി, പപ്പടം ഒന്നുകഴിച്ചാല്‍ 80 കലോറി, സാമ്പാര്‍ ഒരു തവി 45 കലോറി, കാളന്‍ ഒരു തവി 40 കലോറി, രണ്ട് തരം പായസം കൂടെ കുടിച്ചാല്‍ 500 നുമുകളില്‍ കാലോറിയുണ്ടാവും. അതുകൊണ്ട് സദ്യകഴിക്കുന്നവരൊക്കെ ഒന്നു ശ്രദ്ധവയ്ക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചു തടി കുറയ്്ക്കാനൊക്കെ ശ്രമിക്കുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."