HOME
DETAILS

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

  
Web Desk
September 14, 2024 | 4:40 PM

Wayanad Disaster Relief Service samasta felicitated SKSSF Vikhaya volunteers

 

കോഴിക്കോട്: ദുരന്തഭൂമിയിലെ സേവനത്തിന് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം. വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ദുരന്തത്തില്‍ വിശ്രമമില്ലാതെ ദിവസങ്ങളോളം സേവനം ചെയ്ത വിഖായ വളണ്ടിയര്‍മാരെയാണ് സമസ്ത ആദരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനും ഖബറടക്കത്തിനും മറ്റു മതവിഭാഗങ്ങളില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും അവശേഷിച്ച വീടുകളും കെട്ടിടങ്ങളും പള്ളികളും ശുചീകരിക്കാനും മുന്‍പന്തിയിലുണ്ടായിരുന്ന വിഖായ വളണ്ടിയര്‍മാരുടെ സേവനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും സമസ്ത ഉപഹാരം നല്‍കി. ദുരന്തമേഖലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സുപ്രഭാതത്തിലെ മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന സ്‌നേഹാദരം സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചൂരല്‍മലയിലും മുണ്ടക്കൈയിലും വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദുരന്തസ്ഥലങ്ങളിലും വിഖായ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി എത്താറുണ്ട്. വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ വളരെ പെട്ടെന്ന് തന്നെ എത്തി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വളണ്ടിയര്‍മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉപഹാരസമര്‍പ്പണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, എം.സി മായിന്‍ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഒ.പി.എം അഷ്‌റഫ്, മുജ്തബ ഫൈസി ആനക്കര, താജുദ്ദീന്‍ ദാരിമി കാസര്‍കോട്, ആഷിഖ് കുഴിപ്പുറം, വിഖായ സംസ്ഥാന സമിതി ചെയര്‍മാന്‍ മുഹ്‌യിദ്ദീന്‍കുട്ടി യമാനി വയനാട്, കണ്‍വീനര്‍ റഷീദ് ഫൈസി വെള്ളായിക്കോട്, അലി അക്ബര്‍ മുക്കം സംസാരിച്ചു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം സ്വാഗതവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wayanad Disaster Relief Service samasta felicitated SKSSF Vikhaya volunteers



 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  6 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  6 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  6 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  6 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  6 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  6 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  6 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  6 days ago