ദുബൈയില്‍ കടൽപ്പാലത്തിൽ നിന്ന് കാർ കടലിൽ വീണു; കാറിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ദുബൈ: കടൽപ്പാലത്തിൽ നിന്ന് കാർ തെന്നി മാറി കടലിൽ വീണു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബർദുബൈ അൽ ജദാഫ് വാട്ടർ കനാലിലാണ് അപകടമുണ്ടായത്. തെന്നി വീണ കാർ കടലിൽ പാർക്ക് ചെയ്തിരുന്ന യോട്ടിൽ ഇടിച്ചാണ് കടലിൽ പതിച്ചത്. ഈ കൂട്ടിയിടിയിൽ കാറിന്റെ ജനൽ ചില്ല് തകർന്നത് കാറിലുണ്ടായിരുന്നവർക്ക് ഗുണകരമായി.
കടലിൽ മുങ്ങിത്താഴുന്ന കാറിൽ നിന്ന് തകർന്ന ജനലിലൂടെയാണ് ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടത്. ദുബൈ പോർട്ട് പൊലിസിലെ മറൈൻ രക്ഷാ വിഭാഗത്തിലെ ഡൈവർമാർ എത്തിയാണ് കാർ പുറത്തെടുത്തത്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടുവെന്നും കൂടുതൽ പേർ കാറിൽ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പു വരുത്തുയെന്നും പോർട്സ് പൊലിസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയരക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്‌ബി പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901ൽ വിളിക്കാനും അധികൃതർ നിർദേശിച്ചു.
A car skidded off a bridge in Dubai's Al Jaddaf Water Canal and crashed into a parked yacht before plunging into the sea. Two passengers escaped unharmed through a shattered window, and Marine Rescue divers retrieved the vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."