HOME
DETAILS

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

  
Web Desk
September 17, 2024 | 3:56 AM

Arvind Kejriwals Resignation A Strategic Political Move Amid Delhis Governance Crisis

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാലിനടിയിലെ മണ്ണൊലിച്ച് പോവാതിരിക്കാനുള്ള എല്ലാം കണക്കു കൂട്ടിയുള്ള നീക്കമാണ് കെജ്‌രിവാളിന്റേത്. ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള നീക്കമാണെന്ന പരിഹാസം ചുറ്റുപാട് നിന്ന് ഉയരുന്നതൊന്നും ഡല്‍ഹി മുഖ്യമ്ര്രന്തിക്ക് പ്രശ്‌നമല്ല. മാത്രമല്ല ജനങ്ങളെ സമീപിക്കാന്‍ തന്നെ പരിഹസിക്കുന്നവരേക്കാള്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും കെജ്‌രിവാളിനുണ്ട്. അതു കൊണ്ടാണല്ലോ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. 

 ഏതായാലും പ്രഖ്യാപനം നടപ്പിലാവുകയാണെങ്കില്‍ ഇന്ന് വൈകിട്ട് 4.30 ഓടെ അദ്ദേഹം രാജിവയ്‌ക്കേണ്ടതാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജി സ്വീകരിച്ചാല്‍ വൈകാതെ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കേണ്ടിവരും. 

എന്നാല്‍, രാജി സ്വീകരിക്കാതെയും ഇരിക്കാം. രാജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ നിയമോപദേശത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. രണ്ടുദിവസം കഴിഞ്ഞ് രാജിവയ്ക്കുമെന്ന് ശനിയാഴ്ചയാണ് കെജിരിവാള്‍ പ്രഖ്യാപിച്ചത്.  മുന്‍കൂട്ടി പ്രഖ്യാപിച്ച് രാജിവയ്ക്കുന്നതിന് പിന്നില്‍ വിവിധ ലക്ഷ്യങ്ങളാണ് കെജ്‌രിവാളിനും എ.എ.പിക്കും ഉള്ളത്. 

ഡല്‍ഹി നിയമസഭയുടെ കാലാവധി തീരാന്‍ ഇനി അഞ്ചുമാസം മാത്രമാണുള്ളത്. തന്നെയുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതിനാല്‍ നിലവില്‍ പേരിന് മാത്രമാണ് കെജ്‌രിവാളിന് മുഖ്യമന്ത്രി പദവി. യാതൊരു തീരുമാനത്തിലും ഇടപെടാനോ ഒപ്പുവയ്ക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ പാടില്ല. ഈ സാഹചര്യത്തില്‍ പെട്ടെന്ന് രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ എ.എ.പിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി കരുതുന്നു. നവംബറിലോ ഡിസംബറിലോ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലും പ്രഖ്യാപിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി നീതി തന്നെങ്കിലും ഇനി ജനങ്ങളുടെ തീരുമാനത്തിന് ശേഷമേ മുഖ്യമന്ത്രിയാകൂവെന്നാണ് രാജി പ്രഖ്യാപിച്ച് കെജിരിവാള്‍ പറഞ്ഞത്. അഴിമതി വിരുദ്ധത പ്രധാന അജന്‍ഡയാക്കി രൂപീകൃതമായ പാര്‍ട്ടിയുടെ ഒന്നാമനും രണ്ടാമനും അടക്കമുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലായത് എ.എ.പിയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 
എല്ലാവര്‍ക്കും ജാമ്യം ലഭിച്ചതോടെ പ്രതിച്ഛായ തിരികെ പിടിക്കാനായെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ അനുകൂലഘടകമാകുമെന്നും പാര്‍ട്ടി കരുതുന്നു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിലായതോടെ ഡല്‍ഹിയില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിക്ക് അധികാരമില്ലാത്ത ഡല്‍ഹിയില്‍ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്യുമെന്ന് അഭ്യൂഹമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ട് വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയുമെന്ന് എ.എ.പി കരുതുന്നു.

Arvind Kejriwal announces his potential resignation as Delhi CM, citing strategic political motives. With five months left in the Delhi Assembly’s term, Kejriwal's move aims to sway public sympathy and expedite elections. Learn the implications for AAP and BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  14 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  14 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  14 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  15 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  15 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  15 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  15 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  15 days ago