HOME
DETAILS
MAL
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷാ തിയതി നീട്ടി
backup
August 31 2016 | 19:08 PM
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള അപേക്ഷാ തിയതി നീട്ടി. പുതുക്കിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും.
പുതിയ അപേക്ഷകളും നിലവില്‍ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷകളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കാം. നിലവില്‍ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്ന കുട്ടികള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അടിയന്തിരമായി അതുചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."