HOME
DETAILS

തിരുപ്രഭ ക്വിസ് - DAY 13 നബിയ്യുറഹ്മ (സ) - ഭാഗം 2

  
September 18 2024 | 06:09 AM

thiruprabha quiz- 13

കാരുണ്യത്തിന്റെയും കൃപയുടെയും അനുഗ്രഹത്തിന്റെയും ഉത്തമോദാഹരണമായ പ്രവാചകൻ അവിടുത്തെ വാക്കിലും പ്രവൃത്തിയിലും സ്വഭാവത്തിലുമെല്ലാം  അത് പ്രതിഫലിപ്പിക്കുകയും തന്റെ സമുദായത്തെ അതിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കുകയുമായിരുന്നു. 'ചെറിയവരോട് കാരുണ്യം കാണിക്കാത്തവരും വലിയവരെ ആദരിക്കാത്തവരും നമ്മിൽ പെട്ടവരല്ലെ'ന്ന് അവിടുന്ന് അരുൾ ചെയ്തിട്ടുണ്ട്.

കരുണ ചെയ്യുന്നവരോട് കാരുണ്യവാനായ അല്ലാഹു കരുണ ചെയ്യും. 'ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുക. എന്നാൽ, ആകാശത്തിന്റെ അധിപൻ നിങ്ങൾക്കും കരുണ ചെയ്യും'. ഈ പ്രവാചക വചനത്തിലൂടെ അവിടുത്തെ ഉമ്മത്തിന്റെ അടിസ്ഥാന പരമായ സ്വഭാവ ഗുണവും അതിന്റെ അനിവാര്യതയുമാണ് അവിടുന്ന് വരച്ചു കാട്ടുന്നത്.

കരുണയില്ലാത്ത മനസ്സിന്നുടമകൾ എത്ര ഭക്തരും ത്യാഗികളുമാണെങ്കിലും പരാജിതരായിരിക്കുമെന്ന് അവിടുന്ന് പഠിപ്പിക്കുന്നുണ്ട്. 
എല്ലാ ആരാധനാ കർമങ്ങളും മുറ തെറ്റാതെ ചെയ്തിരുന്ന ഒരു സ്ത്രീ ഒരു പൂച്ചയെ ഭക്ഷണം കൊടുക്കാതെയും സ്വതന്ത്രമാക്കാതെയും കെട്ടിയിട്ട് കൊന്നതിന്റെ പേരിൽ നരകാവകാശിയായതും; ഒരു അഭിസാരിക ദാഹിച്ചു വലഞ്ഞ നായയ്ക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗ പ്രവേശനം നേടിയതും അവിടുത്തെ അധ്യാപനത്തിൽ കാണാം. 

ചിലയാളുകൾ  ദീർഘനേരം തങ്ങളുടെ വാഹനപ്പുറത്തിരുന്നു സംസാരിക്കുന്നത് കണ്ടപ്പോൾ "നിങ്ങൾ അവയെ (വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളെ) യാത്രക്കായി സുരക്ഷിതമായി ഉപയോഗിക്കുക. (അത് കഴിഞ്ഞാൽ) അവയെ  സുരക്ഷിതമായി വിട്ടേക്കുക, അവയെ ഒരിക്കലും നിങ്ങൾ അങ്ങാടികളിലും വഴികളിലും സംസാരിച്ചിരിക്കാനുള്ള ഇടമാക്കരുത്. വാഹനമായി ഉപയോഗിക്കപ്പെടുന്ന എത്രയോ (മൃഗങ്ങൾ) അവക്കു മേൽ യാത്ര ചെയ്യുന്നവനെക്കാൾ ഉത്തമരും അല്ലാഹുവിനെ ഏറെ സ്മരിക്കുന്നവയുമാണ്. മൃഗങ്ങളെ അറുക്കുന്ന സമയത്തു കത്തി പരമാവധി മൂർച്ച കൂട്ടാനും അതിലൂടെ അവക്ക് പെട്ടെന്ന് വേദന രഹിതമായ മരണം ഉറപ്പു വരുത്താനും അവിടുന്ന് നിഷ്കർഷിച്ചു. 

അബ്ദുറഹ്മാൻ ബിൻ അബ്ദില്ലാഹ്(റ)ൽ നിന്നുമുള്ള ഒരു റിപ്പോർട്ടിൽ കാണാം: ഞങ്ങൾ പ്രവാചകൻ (സ) യുടെ കൂടെ ഉറുമ്പുകളെ ചുട്ടു കൊന്നിട്ടിരിക്കുന്ന ഒരു പ്രദേശത്തു കൂടി കടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു. "തീ കൊണ്ട് ശിക്ഷിക്കാൻ തീയുടെ നാഥന് മാത്രമേ അവകാശമുള്ളൂ". 
മദീന പലായനത്തിന്റെ പത്തു വർഷങ്ങൾക്ക് ശേഷം മക്കയെ ജയിച്ചടക്കി പ്രവാചകനും അനുയായികളും മക്കയിലേക്ക് പ്രവേശിക്കുന്ന രോമാഞ്ചജനകമായ ഒരു സന്ദർഭമുണ്ട്‌.

അന്ന്, ഖുറൈശി നേതാക്കൾ തങ്ങൾ ചെയ്തു കൂട്ടിയ ദ്രോഹങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്കു പറയേണ്ടി വരുമെന്ന ചിന്തയോടെ ഭയ വിഹ്വലരായി നിൽക്കുന്ന സമയത്താണ് സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും എക്കാലത്തെയും നായകൻ പ്രവാചകൻ (സ)ന്റെ പ്രഖ്യാപനം: "പോകൂ, നിങ്ങൾ സ്വതന്ത്രരാണ്". അവിശ്വസനീയവും അതുല്യവും അനുപമവുമായ ഈ പ്രഖ്യാപനം ലോക ചരിത്രത്തിൽ മറ്റൊരിടത്തും നമുക്ക് കാണാൻ കഴിയില്ല. അത്രമേൽ കാരുണ്യം സർവ സൃഷ്ടികളിലേക്കും പ്രസരിപ്പിച്ച പ്രവാചകൻ (സ) മാനവ ചരിത്രത്തിൽ എന്നും കാരുണ്യത്തിന്റെ പ്രതീകമായി തന്നെ നിലനിൽക്കും. 

 

WhatsApp Image 2024-09-18 at 10.25.44 AM.jpeg

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago