പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 20ന്
പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും സെപ്റ്റംബർ 20 വെള്ളിയാഴ്ച, അൽഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവും പ്രശസ്ത അഭിനേത്രിയുമായ അപർണ ബാലമുരളിയാണ് മുഖ്യാതിഥി . കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ്, പ്രസിഡൻറ് പി. ശ്രീകുമാർ, അപർണ ബാലമുരളിക്ക് സമർപ്പിക്കും . പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ "കരിമ്പനക്കാറ്റ്" എന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവം പങ്കുവെക്കുന്ന ഒന്നായിരിക്കും .
യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും, പാലക്കാട് മുരളിയും, ഓർക്കസ്ട്രയും, ചേർന്നൊരുക്കുന്ന രണ്ടു മണിക്കൂർ നീണ്ട സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം . 2013 മുതൽ മസ്കറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പാലക്കാട് ഫ്രണ്ട്സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് .
വയനാട് ദുരന്തബാധിതർക്കായുള്ള സഹായ പ്രവർത്തനങ്ങൾ സമയോചിതമായി നടത്തുക വഴി സംഘടന ഏറെ പ്രശംസ നേടിയിരുന്നു . പ്രസിഡൻറ് ശ്രീകുമാർ, വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."