HOME
DETAILS

ശ്യാം ശ്രീനിവാസൻ: അക്കങ്ങളുടെ പെരുക്കങ്ങൾക്കപ്പുറത്തേക്ക് ഫെഡറൽ ബാങ്കിനെ നയിച്ച മേധാവി

  
അമിത് കുമാർ
September 19 2024 | 14:09 PM

Shyam Srinivasan The Leader Who Steered Federal Bank Beyond Challenges

കഴിഞ്ഞ 14 വർഷമായി ഫെഡറൽ ബാങ്കിന്റെ എംഡി ആൻഡ് സി ഇ ഒ പദവി അലങ്കരിച്ചിരുന്ന ശ്യാം ശ്രീനിവാസൻ ഇന്നു വിരമിക്കുകയാണ്. സ്ഥാപകനായിരുന്ന കെ പി ഹോർമിസിനു ശേഷം ഏറ്റവുമധികം കാലം ഫെഡറൽ ബാങ്കിനെ നയിച്ച വ്യക്തിയാണ് ശ്യാം ശ്രീനിവാസൻ. ഫെഡറൽ ബാങ്കിന്റെ എന്നു മാത്രമല്ല ഇന്ത്യയിലെ മറ്റൊരു ബാങ്കിലും 14 വർഷം തുടർച്ചയായി തലപ്പത്തിരുന്ന മറ്റൊരു മേധാവി ഉണ്ടായിട്ടില്ല എന്നു പറയുമ്പോഴാണ് ശ്യാം ശ്രീനിവാസൻ പിന്നിട്ട നാഴികക്കല്ലിന്റെ പ്രാധാന്യം മനസിലാവുന്നത്.

റെക്കോഡ് സമീപഭാവിയിലോ വിദൂരഭാവിയിലെങ്കിലുമോ ആർക്കെങ്കിലും ഭേദിക്കാനാവുമോ എന്നതു സംശയമാണ്.
കാലയളവിൽ മാത്രമല്ല കാര്യം 14 വർഷം അടുപ്പിച്ച് നയിച്ചു എന്ന കേവലം വർഷക്കണക്കല്ല ശ്യാം ശ്രീനിവാസന് പറയാനുള്ളത്. താൻ നേതൃത്വം കൊടുത്ത കാലയളവിൽ ബാങ്ക് എത്തിപ്പിടിച്ച നേട്ടങ്ങളുടെ കണക്കുകളുടെ പേരിലും മാത്രമായിരിക്കില്ല അദ്ദേഹം ഭാവിയിൽ വിലയിരുത്തപ്പെടാൻ പോവുന്നത്. അതിലുമൊക്കെ ഏറെയാണ് ശ്യാം ശ്രീനിവാസന്റെ സംഭാവന.
2010 ൽ ഫെഡറൽ ബാങ്കിന്റെ സാരഥിയായി ചുമതലയേൽക്കുമ്പോൾ 2008 ലെ ആഗോള കെട്ടടങ്ങിയിട്ടില്ലായിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ നവസാങ്കേതികവിദ്യ ആശങ്കകൾ കൂടുതലായി ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. അത്തരമൊരു സാഹചര്യത്തിൽ, കേവലം 48 വയസു മാത്രം പ്രായമുണ്ടായിരുന്ന ശ്യാം ശ്രീനിവാസൻ, സാങ്കേതിക മികവാർന്ന അതിനൂതന ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായൊരു ദിശയിലേക്ക് ബാങ്കിനെ നയിച്ചു.

അതിന്റെ ഫലമായി, കേരളത്തിലെന്നല്ല ഇന്ത്യയിൽത്തന്നെ പുതുപുത്തൻ സാങ്കേതിക സേവനങ്ങൾ ആദ്യമായി അവതരിപ്പിക്കുന്ന ബാങ്കായി ഫെഡറൽ ബാങ്ക് മാറി. സ്‌കാൻ ആൻഡ് പേ, ഫെഡ്ബുക്ക് സെൽഫി, സ്മൈൽപേ തുടങ്ങിയ ഉത്പന്നങ്ങൾ അവയിൽ ചിലതു മാത്രം.

സുസ്ഥിരമായ വളർച്ച

ഒരു സ്ഥാപനത്തിന്റെ വളർച്ചയുടെ മാനദണ്ഡമായി പൊതുവെ എല്ലാവരും വിലയിരുത്തുന്നത് ആ സ്ഥാപനത്തിന്റെ ബിസിനസിലും ലാഭത്തിലും ഓഹരിയുടെ വിലയിലും ശാഖകളുടെയും ജീവനക്കാരുടേയും എണ്ണത്തിലുമൊക്കെ ഉണ്ടാവുന്ന വർദ്ധനവാണല്ലോ. ഒരു പരിധിവരെ ഇതു ശരിയാണു താനും. ശ്യാം ശ്രീനിവാസൻ നേത്യത്വം കൊടുത്ത കാലയളവിൽ
ഇത്തരത്തിലുള്ള ഏതു മാനദണ്ഡം പരിശോധിച്ചാലും മികച്ച വളർച്ച തന്നെയാണ് ഫെഡറൽ ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 2010 ലെ 63500 കോടി രൂപയിൽ നിന്ന് ആകെ ബിസിനസ് 5 ലക്ഷം കോടി രൂപയിൽ എത്തി നിൽക്കുന്നു. ശാഖകളുടെ എണ്ണം ഇരട്ടിയിലധികമായി. ലാഭമാവട്ടെ 500 കോടി രൂപ വാർഷിക അറ്റാദായം എന്ന നിലയിൽ നിന്ന് ഒരു പാദത്തിൽ തന്നെ 1000 കോടി രൂപ എന്ന നേട്ടത്തിലേക്ക് കുതിച്ചുചാട്ടം നടത്തി ഓഹരിവില ചരിത്രത്തിലാദ്യമായി 200 രൂപ കടന്നു.പക്ഷേ ഇതു മാത്രമല്ല ഫെഡറൽ ബാങ്ക് 2.0 എന്ന വിശേഷണത്തിലേക്ക് ബാങ്ക് എത്താൻ കാരണം.

ഫെഡറൽ ബാങ്ക് 2.0

സംഖ്യകളിലെ വർദ്ധനവ് എന്നതിലുപരി ബാങ്കിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിനു പുതിയൊരു നിർവചനം നൽകിയതിലൂടെയാണ് ഫെഡറൽ ബാങ്ക് 2.0 എന്ന നിർവചനത്തിന് ബാങ്കിനെ അദ്ദേഹം പ്രാപ്തമാക്കിയത്. ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങളിൽ പൊതുവെ മേലുദ്യോഗസ്ഥരുമായുള്ള ആശയവിനിമയം ദുഷ്‌കരമാണെന്നിരിക്കേ തന്റെ പ്രതിവാര കുറിപ്പുകളിലൂടെ എല്ലാ ജീവനക്കാരുമായും സംവദിക്കുന്നതിന് ശ്യാം ശ്രീനിവാസൻ അവസരമൊരുക്കിയിരുന്നു. കോവിഡ് കാലത്തുപോലും മുടങ്ങാത്ത ഈ പ്രതിവാര കുറിപ്പുകളിൽ ബാങ്കിലെ ഏതു ജീവനക്കാരനും അഭിപ്രായം പറയാനും എംഡി. ഇഡി, സിഎഫ്ഒ തുടങ്ങിയവരുമായി സംവദിക്കാനും ചർച്ചയിൽ ഏർപ്പെടാനും സാധിച്ചിരുന്നു. ഈ അവസരം അനേകം ജീവനക്കാർ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം ചർച്ചകളുടെ ഭാഗമായി അനേകം നൂതന ആശയങ്ങൾ ആവിഷ്‌കരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, പാദവാർഷിക ഫലങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും നടത്തുന്ന ഓൺലൈൻ മീറ്റിംഗുകളിലും എല്ലാ കേഡറിലുമുള്ള ജീവനക്കാരുമായി എടുക്കാറുണ്ടായിരുന്നു. സംവദിക്കാനും അദ്ദേഹം മുൻകൈ എടുക്കാറുണ്ടായിരുന്നു.
പുതിയ ബാച്ച് ഓഫീസർമാരുടെ ട്രെയിനിംഗ് സെഷനുകളിൽ പങ്കെടുത്ത് അവരുമായി നേരിട്ടു സംവദിക്കുന്ന രീതിയും ശ്യാം ശ്രീനിവാസൻ തുടങ്ങിവച്ചതാണ്. പുതിയതായി ജോലിക്കു ചേർന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്നതിലുപരി അവരിൽ നിന്ന് പഠിക്കാനാണ് ഇത്തരം സന്ദർശനങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നത്.
ബാങ്കിന്റെ സ്ഥാപകനായ ശ്രീ കെ പി ഹോർമിസിന്റെ ജന്മദിനമായ ഒക്ടോബർ 18 വിപുലമായ രീതിയിൽ സി എസ് ആർ പദ്ധതികൾ ഉൾപ്പെടുത്തി ആചരിക്കാൻ തുടങ്ങിയത് ശ്യാം ശ്രീനിവാസന്റെ ആശയപ്രകാരമായിരുന്നു. ഇന്നിപ്പോൾ ആഴ്‌ചകളോളം നീണ്ടുനിൽക്കുന്ന നിരവധി പരിപാടികളോടെയാണ് സ്ഥാപകദിനം ഫെഡറൽ  ആഘോഷിക്കുന്നത്.

ബാങ്കിലെ ജീവനക്കാരുടെ വ്യത്യസ്‌ത കലാ- കായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും ഊർജ്ജവുമായിരുന്നു അദ്ദേഹം. അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രതിവർഷം നടത്തുന്ന ക്രിക്കറ്റ് മത്സരങ്ങളും മറ്റു കലാമത്സരങ്ങളുമൊക്കെ ഇവയിൽ ചിലതു മാത്രം.ബാങ്കിലെ തെരഞ്ഞെടുത്ത ഗായകരേയും സംഗീതോപകരണവിദഗ്‌ധരേയും ചേർത്തുകൊണ്ട് രൂപീകരിച്ച് ഇൻഹൗസ് മ്യൂസിക് ബാൻഡിന് ആശയവും ആവേശവും അദ്ദേഹം തന്നെയായിരുന്നു. പ്രസ്‌തുത മ്യൂസിക് ബാൻഡ് ഇന്ത്യയിൽ മാത്രമല്ല, ഇടപാടുകാർക്കായി ബാങ്ക് വിദേശത്തു നടത്തിയ സംഗമങ്ങളിൽ വരെ പരിപാടികൾ അവതരിപ്പിച്ച് പ്രൊഫഷണൽ ബാൻഡുകളുടെ അതേ നിലവാരം പുലർത്തുന്നുണ്ട്.

ഏവരും നെഞ്ചിലേറ്റുന്ന ബാങ്ക്

പല ബാങ്കുകളിൽ ഒരു ബാങ്ക് എന്നതിനപ്പുറം, എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു ബാങ്കായി ഫെഡറൽ ബാങ്ക് മാറേണ്ടതുണ്ട് എന്ന് അദ്ദേഹം എല്ലായ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ബ്രാൻഡ് അംബാസഡർമാരല്ല, ജീവനക്കാരാണ് ആ ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ബാങ്കിനെ ചുരുക്കിപ്പറഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളിൽ നയിക്കുകയായിരുന്നില്ല അദ്ദേഹം. മറിച്ച് സംസ്കാരം സമ്മാനിച്ച്, ആരു നോക്കിയാലും ഫെഡറൽ ബാങ്കിനെ ബാങ്കിന് പുതിയൊരു ഫെഡറൽ ബാങ്ക് 2.0 എന്ന് സംശയമേതുമില്ലാതെ പറഞ്ഞുപോവുന്ന തരത്തിൽ ബാങ്കിന്റെ ലുക്കും ഫിലും മാറ്റിയ മികച്ച ഭരണാധികാരിയാണ് ശ്യാം ശ്രീനിവാസൻ. കേരളം ആസ്ഥാനമായുള്ള ഒരു പഴയ തലമുറ സ്വകാര്യ ബാങ്ക് എന്ന വിശേഷണത്തിൽ നിന്ന് ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കെന്ന അസൂയാവഹമായ പരിണാമത്തിലേക്ക് ഫെഡറൽ ബാങ്കിനെ കൈപിടിച്ചു നടത്തിയ മേധാവി എന്ന നിലയിലായിരിക്കും ശ്യാം ശ്രീനിവാസൻ ചരിത്രത്തിൽ അറിയപ്പെടുക. 14 വർഷ കാലയളവിനു ശേഷം സ്ഥാപനത്തിന്റെ തലപ്പത്തു നിന്ന് മേലധികാരി വിരമിക്കുമ്പോൾ ഒരു വ്യക്തി പടിയിറങ്ങുന്നു എന്ന മട്ടിലാവുമല്ലോ തലക്കെട്ടും കുറിപ്പുമെല്ലാം. എന്നാൽ ശ്യാം ശ്രീനിവാസൻ പടികളിറങ്ങുകയല്ല മറിച്ച് ഫെഡറൽ ബാങ്കിന്റെ ചരിത്രത്തിലേക്കുള്ള പടവുകൾ കയറുകയാണ് ചെയ്യുന്നതെന്ന് നിസ്സംശയം പറയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago