ഏത്തപ്പഴവും റാഗിയും കൊണ്ടൊരു കിടിലന്‍ ഹെല്‍തി സ്‌നാക്‌സ്
ഒരു ഹെല്‍തി സ്‌നാക്‌സാണ് ഇന്നു തയാറാക്കുന്നത്. ഏത്തപ്പഴവും റാഗിയും കടലയുമൊക്കെ ചേര്‍ത്ത് നല്ല മധുരമുള്ള ഒരു പലഹാരമാണിത്. ആവിയില്‍ വേവിച്ചെടുക്കുന്ന ഈ പലഹാരം ഏറെ രുചികരമാണ്.
നിലക്കടല- ചെറിയ കപ്പ്
നെയ്യ് - ആവശ്യത്തിന്
നേന്ത്രപഴം -2
തേങ്ങ -ഒരുകപ്പ്
റാഗി -രണ്ട് ടേബിള്‍ സ്പൂണ്‍
ശര്‍ക്കരപ്പാനി- മധുരത്തിനനുസരിച്ച്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് നിലക്കടല ഇട്ടു കൊടുക്കുക. ഒന്ന് ചൂടാക്കിയെടുത്ത ശേഷം അതെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴമിട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. പഴം നല്ല രീതിയില്‍ വഴന്നുവന്നാല്‍ അതിലേക്ക് തേങ്ങ,
റാഗി പൊടി എന്നിവ കൂടി ചേര്‍ത്ത് നല്ല രീതിയില്‍ ഒന്നു കൂടെ മിക്‌സ് ചെയ്യുക. അതോടൊപ്പം തന്നെ വറുത്തുവച്ച നിലക്കടല ഒന്ന് ക്രഷ് ചെയ്‌തെടുത്ത് അതുകൂടി ചേര്‍ത്തു കൊടുക്കുക.(അണ്ടിപരിപ്പുണ്ടെങ്കില്‍ അതുമാവാം) ശേഷം മധുരത്തിന് ആവശ്യമായ ശര്‍ക്കരപ്പാനി കൂടി തയാറാക്കി ഈ കൂട്ടിലേക്ക് ഒഴിച്ച് ഒന്ന് സെറ്റ് ചെയ്ത് എടുക്കണം.
ഇനി വാഴയിലയിലോ അല്ലെങ്കില്‍ ഇഡലി പാത്രത്തിലോ വച്ച് വേവിച്ചെടുക്കാവുന്നതാണ്. വാഴയിലയില്‍ ആവുമ്പോ അടിപൊളി രുചിയായിരിക്കും. ഇതില്‍ പൊതിഞ്ഞ ശേഷം ആവി കയറ്റി എടുക്കാവുന്നതാണ്. കിടിലന്‍ രുചിയാണേ...
Today’s snack is a healthy and sweet treat made from ripe bananas, ragi (finger millet), and chickpeas. This delicious snack is steamed, making it both nutritious and flavorful. Perfect for those looking for a wholesome and tasty option.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."