HOME
DETAILS

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

  
September 20, 2024 | 10:55 AM

minister-reshuffle-in-ncp-ak-saseendran-to-step-down-thomas-k-thomas-will-be-the-minister-latest news

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കുമെന്നാണ് വിവരം. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

ശരദ് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പി.സി ചാക്കോ പറഞ്ഞു. ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. 

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എന്‍സിപിയിലെ പടലപിണക്കങ്ങള്‍ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ കെ ശശീന്ദ്രന്‍ വാദിച്ചിരുന്നത്. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഉമ്മയ്ക്ക് കാവലായി ഈ 'ഹാച്ചിക്കോ'; എടവണ്ണയെ കണ്ണീരണിയിച്ച് ഒരു തെരുവുനായയുടെ സ്‌നേഹം

Kerala
  •  4 days ago
No Image

ചൂടിനെ തോല്‍പ്പിക്കാന്‍ പോക്കറ്റില്‍ ഒരു ഉള്ളി, കൗതുകകരമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  4 days ago
No Image

'ഹോര്‍മുസ് തുറക്കാം, യുദ്ധം അവസാനിപ്പിക്കാം...'പുതിയ പ്രപ്പോസല്‍ മുന്നോട്ട് വെച്ച് ഇറാന്‍- റിപ്പോര്‍ട്ട്

International
  •  4 days ago
No Image

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

Kerala
  •  4 days ago
No Image

ഇന്ധനപ്രതിസന്ധി 'പരിഭ്രാന്തി'; ആന്ധ്രാപ്രദേശില്‍ അടച്ചുപൂട്ടിയത് 400ലേറെ പമ്പുകള്‍, നടപടിയുമായി മുഖ്യമന്ത്രി

National
  •  4 days ago
No Image

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

Kerala
  •  4 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

Kerala
  •  4 days ago
No Image

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

International
  •  4 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 17 ആയി

Kerala
  •  4 days ago
No Image

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം: യൂണിറ്റിന് 10 രൂപ നിരക്കില്‍ അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; കെഎസ്ഇബിക്ക് കൈത്താങ്ങ്

Kerala
  •  4 days ago