ADVERTISEMENT
HOME
DETAILS

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

ADVERTISEMENT
  
September 20 2024 | 15:09 PM

maintenance Al Maktoum Bridge will be closed at night till January 16

ദുബൈ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ നിത്യവും രാത്രി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടയ്ക്കും. വാരാന്ത്യങ്ങളിൽ (ഞായറാഴ്ചകളിൽ) 24 മണിക്കൂറും പാലം അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

കൃത്യ സമയത്ത് ലക്ഷ്യ സ്ഥാ നത്തെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിച്ച് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവരോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകൾ താഴെ പറയും പ്രകാരം 

ദേരയിൽനിന്ന് ബർദു ബൈയിലേക്ക് 

ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം. ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ. ബനിയാസ് റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹുദ് പാലം. ബനിയാസ് റോഡ്, ശൈഖ് റാഷിദ് റോഡ്, റബാത് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിങ് പാലം.

ബർദുബൈയിൽനിന്ന് ദേരയിലേക്ക്

താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലിജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം, അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ. ഔദ് മൈത റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹൂദ് പാലം.

 ഔദ് മൈത , അൽ ഖൈൽ റോഡ് വഴി യുള്ള ബിസിനസ് ബേ ക്രോസിംഗ് പാലം. 1962ൽ ഉദ്ഘാടനം ചെയ്യപ്പെ ട്ട അൽ മക്തൂം പാലം ദേരയെ യും ബർദുബൈയെയും ബന്ധി പ്പിക്കുന്ന ദുബൈ ക്രീക്കിന് കുറുകെയുള്ള അഞ്ച് ക്രോസിംഗുകളിൽ ഏറ്റവും പഴക്കമുള്ളതാണ്. പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ നല്ല നിലയിൽ നിലനിർത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് പതിവ് അറ്റകുറ്റപ്പണികൾക്ക് വിധേയമാവാറുണ്ട്. 

അൽ മക്തൂം പാലം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഹൈഡ്രോളിക് പമ്പുകൾ ഘടിപ്പിച്ച സങ്കീർണമായ ചലിക്കുന്ന പാലമാണ്. ദുബൈ ക്രീക്കിൽ നാവിഗേഷൻ സുഗമമാക്കുന്നതിനും കപ്പലുകൾക്കും ഉയർന്ന ബോട്ടുകൾക്കും അടിയിലൂടെ കടന്നു പോകാൻ അനുവദിക്കുന്നതിനും ഈ പ്രവർത്തനം നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 days ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 days ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 days ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 days ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 days ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 days ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 days ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 days ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 days ago