HOME
DETAILS

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

  
Web Desk
September 21, 2024 | 2:18 AM

Israeli-Mossad Oversight in Lebanon Pager Explosion Intelligence Report

ബെയ്റൂത്ത്: ലബനാനില്‍ പൊട്ടിത്തെറിച്ചത് ഇസ്റാഈല്‍ ചാര സംഘടനയായ മൊസാദിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പേജറുകളും വാക്കി ടോക്കികളും. ചൊവ്വാഴ്ച വൈകിട്ട് 3.30 മുതല്‍ പേജറുകളിലേക്ക് ഹിസ്ബുല്ല നേതാക്കളുടേതായി വന്ന വ്യാജ സന്ദേശത്തിനു പിന്നാലെയാണ് സ്ഫോടനം.

പ്രമുഖ കമ്പനികളുടെ വ്യാജ ലേബലിലാണ് പേജര്‍ നിര്‍മിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പേജറിനുള്ളില്‍ തീവ്ര സ്ഫോടന ശേഷിയുള്ള സ്ഫോടക വസ്തു ഏതാനും ഗ്രാം ഒളിപ്പിച്ചിരുന്നുവെന്നും ട്രോജന്‍ മാല്‍വെയര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് ഇത് ഒരേ സമയം എല്ലായിടത്തും പൊട്ടിത്തെറിയുണ്ടാക്കിയതെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

ബൈക്കില്‍ പോകുന്നയാളുടെ പോക്കറ്റിലുണ്ടായിരുന്ന പേജര്‍ പൊട്ടിത്തെറിച്ച് അയാല്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് സമീപത്തെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു. ഇതാണ് സ്ഫോടക വസ്തു പേജറില്‍ നിറച്ചെന്ന സംശയം ബലപ്പെടുത്തിയത്. മുഹമ്മദ് അവാദ (52) ഉം മകനും വാഹനമോടിക്കുമ്പോള്‍ ഒരാളുടെ കൈ പേജര്‍ സ്ഫോടനത്തില്‍ ചിതറി തെറിക്കുന്നത് കണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്റാഈലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ലബനാന്‍ സൈന്യത്തിലെയും ഇന്റലിജന്‍സിലെയും 12 മുന്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ലബനാനിലെ മൂന്നു ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ അഭിപ്രായ പ്രകാരം തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ ഇസ്റാഈലുമായി ബന്ധമുള്ള കമ്പനിയാണ്. ഇവര്‍ക്ക് പേജര്‍ നിര്‍മിക്കാന്‍ കരാര്‍ കൊടുത്തത് വീഴ്ചയായെന്ന് ഇവര്‍ പറയുന്നു. ഈ കമ്പനിയുടെ കീഴില്‍ രണ്ട് ഷെല്‍ കമ്പനികളുണ്ടെന്നും അവിടെ ഇസ്റാഈല്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് അട്ടിമറി നടന്നതെന്നുമാണ് ഇവര്‍ പറയുന്നത്.

ബി.എ.സി സാധാരണ പേജറുകളാണ് നിര്‍മിക്കുന്നത്. ഹിസ്ബുല്ലയ്ക്ക് ഇവര്‍ പ്രത്യേകമായാണ് പേജര്‍ നിര്‍മിച്ചത്. ബാറ്ററിക്കൊപ്പമാണ് സ്ഫോടക വസ്തു സ്ഥാപിച്ചത്. 2022 വേനലിലാണ് ഹിസ്ബുല്ല പേജറുകള്‍ വാങ്ങി തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്താന്‍ ഹിസ്ബുല്ല നേതാവ് നസ്റുല്ല വിലക്കിയതോടെ പേജര്‍ വ്യാപകമായി.

മൊബൈല്‍ ഫോണിലെ കാമറ, മൈക്രോഫോണ്‍ എന്നിവ ഇസ്റാഈല്‍ പെഗാസസ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നതായിരുന്നു ഹിസ്ബുല്ല ഇന്റലിജന്‍സ് കണ്ടെത്തിയത്. ലൊക്കേഷനും അവര്‍ ആക്രമണത്തിന് ഉപയോഗിച്ചേക്കുമെന്നും ഹിസ്ബുല്ല ഭയപ്പെട്ടിരുന്നു.

ഉപയോഗിച്ചത് തീവ്രശേഷിയുള്ള പി.ഇ.ടി.എന്‍

പേജറിന്റെയും വാക്കിടോക്കിയുടെയും ബാറ്ററിക്കൊപ്പം വച്ചത് തീവ്ര സ്ഫോടക ശേഷിയുള്ള പെന്റാ എരിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (പി.ഇ.ടി.എന്‍) എന്ന സ്ഫോടക വസ്തു. പ്ലാസ്റ്റിക് സ്ഫോടക വസ്തുവായി ഇത് ഉപയോഗിക്കാറുണ്ട്. ഇത് ഒരു ഷീറ്റ് പോലെ വയ്ക്കാം. ഇലക്ട്രിക് ഷോക്ക് വഴി സ്ഫോടനം നടത്താം. ഉപയോഗിക്കാത്ത പെട്ടിയില്‍ വച്ച പേജറും പൊട്ടിത്തെറിച്ചിരുന്നു.

An intelligence report links a recent pager explosion in Lebanon to devices allegedly manufactured under Mossad's oversight. The pagers, embedded with explosives, detonated after receiving a false message attributed to Hezbollah leaders. Former intelligence officials claim Israel orchestrated the attack, revealing deeper security concerns in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  10 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  10 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

National
  •  10 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  10 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  10 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  10 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  10 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  10 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  10 days ago