
പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

ബെയ്റൂത്ത്: ലബനാനില്‍ പൊട്ടിത്തെറിച്ചത് ഇസ്റാഈല്‍ ചാര സംഘടനയായ മൊസാദിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പേജറുകളും വാക്കി ടോക്കികളും. ചൊവ്വാഴ്ച വൈകിട്ട് 3.30 മുതല്‍ പേജറുകളിലേക്ക് ഹിസ്ബുല്ല നേതാക്കളുടേതായി വന്ന വ്യാജ സന്ദേശത്തിനു പിന്നാലെയാണ് സ്ഫോടനം.
പ്രമുഖ കമ്പനികളുടെ വ്യാജ ലേബലിലാണ് പേജര്‍ നിര്‍മിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പേജറിനുള്ളില്‍ തീവ്ര സ്ഫോടന ശേഷിയുള്ള സ്ഫോടക വസ്തു ഏതാനും ഗ്രാം ഒളിപ്പിച്ചിരുന്നുവെന്നും ട്രോജന്‍ മാല്‍വെയര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് ഇത് ഒരേ സമയം എല്ലായിടത്തും പൊട്ടിത്തെറിയുണ്ടാക്കിയതെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന.
ബൈക്കില്‍ പോകുന്നയാളുടെ പോക്കറ്റിലുണ്ടായിരുന്ന പേജര്‍ പൊട്ടിത്തെറിച്ച് അയാല്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് സമീപത്തെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു. ഇതാണ് സ്ഫോടക വസ്തു പേജറില്‍ നിറച്ചെന്ന സംശയം ബലപ്പെടുത്തിയത്. മുഹമ്മദ് അവാദ (52) ഉം മകനും വാഹനമോടിക്കുമ്പോള്‍ ഒരാളുടെ കൈ പേജര്‍ സ്ഫോടനത്തില്‍ ചിതറി തെറിക്കുന്നത് കണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്റാഈലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ലബനാന് സൈന്യത്തിലെയും ഇന്റലിജന്‍സിലെയും 12 മുന്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ലബനാനിലെ മൂന്നു ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ അഭിപ്രായ പ്രകാരം തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ ഇസ്റാഈലുമായി ബന്ധമുള്ള കമ്പനിയാണ്. ഇവര്‍ക്ക് പേജര്‍ നിര്‍മിക്കാന്‍ കരാര്‍ കൊടുത്തത് വീഴ്ചയായെന്ന് ഇവര്‍ പറയുന്നു. ഈ കമ്പനിയുടെ കീഴില്‍ രണ്ട് ഷെല്‍ കമ്പനികളുണ്ടെന്നും അവിടെ ഇസ്റാഈല്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് അട്ടിമറി നടന്നതെന്നുമാണ് ഇവര്‍ പറയുന്നത്.
ബി.എ.സി സാധാരണ പേജറുകളാണ് നിര്‍മിക്കുന്നത്. ഹിസ്ബുല്ലയ്ക്ക് ഇവര്‍ പ്രത്യേകമായാണ് പേജര്‍ നിര്‍മിച്ചത്. ബാറ്ററിക്കൊപ്പമാണ് സ്ഫോടക വസ്തു സ്ഥാപിച്ചത്. 2022 വേനലിലാണ് ഹിസ്ബുല്ല പേജറുകള്‍ വാങ്ങി തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്താന്‍ ഹിസ്ബുല്ല നേതാവ് നസ്റുല്ല വിലക്കിയതോടെ പേജര്‍ വ്യാപകമായി.
മൊബൈല്‍ ഫോണിലെ കാമറ, മൈക്രോഫോണ്‍ എന്നിവ ഇസ്റാഈല്‍ പെഗാസസ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നതായിരുന്നു ഹിസ്ബുല്ല ഇന്റലിജന്‍സ് കണ്ടെത്തിയത്. ലൊക്കേഷനും അവര്‍ ആക്രമണത്തിന് ഉപയോഗിച്ചേക്കുമെന്നും ഹിസ്ബുല്ല ഭയപ്പെട്ടിരുന്നു.
ഉപയോഗിച്ചത് തീവ്രശേഷിയുള്ള പി.ഇ.ടി.എന്‍
പേജറിന്റെയും വാക്കിടോക്കിയുടെയും ബാറ്ററിക്കൊപ്പം വച്ചത് തീവ്ര സ്ഫോടക ശേഷിയുള്ള പെന്റാ എരിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (പി.ഇ.ടി.എന്‍) എന്ന സ്ഫോടക വസ്തു. പ്ലാസ്റ്റിക് സ്ഫോടക വസ്തുവായി ഇത് ഉപയോഗിക്കാറുണ്ട്. ഇത് ഒരു ഷീറ്റ് പോലെ വയ്ക്കാം. ഇലക്ട്രിക് ഷോക്ക് വഴി സ്ഫോടനം നടത്താം. ഉപയോഗിക്കാത്ത പെട്ടിയില്‍ വച്ച പേജറും പൊട്ടിത്തെറിച്ചിരുന്നു.
An intelligence report links a recent pager explosion in Lebanon to devices allegedly manufactured under Mossad's oversight. The pagers, embedded with explosives, detonated after receiving a false message attributed to Hezbollah leaders. Former intelligence officials claim Israel orchestrated the attack, revealing deeper security concerns in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 13 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 13 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 13 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 13 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 13 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 15 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 15 hours ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 16 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• a day ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• a day ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• a day ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• a day ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• a day ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• a day ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• a day ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• a day ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• a day ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• a day ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• a day ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• a day ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• a day ago