കറ്റാര്‍വാഴ വെറുമൊരു ' വാഴ' അല്ല, ഇതിന്റെ ഗുണങ്ങളറിയാതെ പോവല്ലേ
കറ്റാര്‍വാഴയെ പ്രകൃതിയുടെ വരദാനമായി തന്നെ കരുതണം. അത്രയേറെ ഗുണങ്ങളാണ് ഈ ചെടിക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന കറ്റാര്‍വാഴ ഒരു അദ്ഭുത സസ്യം തന്നെയാണ്. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മത്തിനു പുറത്തെ ചൊറിച്ചിലിനമെല്ലാം ഉത്തമമാണ്.
അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തില്‍ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മം വരണ്ട് പോവാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കറ്റാര്‍വാഴ മോയ്ചറൈസറായും ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരു ഇല്ലാതാക്കുകയും കറുത്ത പാടുകളെ നീക്കി തിളക്കാമാര്‍ന്ന ചര്‍മം നല്‍കുകയും ചെയ്യും.
ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുള്ളതുകൊണ്ടും മികച്ച ഒരു ആന്റി ഏയ്ജിങ് ക്രീം ആയി പ്രവര്‍ത്തിക്കുന്നതുകൊണ്ടും ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് മികച്ചു നില്‍ക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മുഖത്തിന്റെ നിറം വര്‍ധിപ്പിക്കാനും ഈ ജെല്‍ സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍ വാഴയ്ക്ക് ഉണ്ട്.
കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ,ബി, സി, കോളിന്‍ ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല, ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും നല്ലതാണ് കറ്റാര്‍വാഴ. ചര്‍മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം കറ്റാര്‍ വാഴയുപയോഗിക്കാം. വേനല്‍കാലത്ത് വെയിലേറ്റുണ്ടാവുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും.
ചര്‍മം വരണ്ടു പോകാതിരിക്കാനും ഇത് സഹായിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങളിലും ചര്‍മസൗന്ദര്യത്തിനുള്ള സ്‌കിന്‍ടോണര്‍ സണ്‍സ്‌ക്രീന്‍ ലോഷനുകളിലും മുടിയുടെ സംരക്ഷണത്തിനു ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളിലുമെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ചുവരുന്നു. ഈ ജെല്‍ കഴുത്തിലും മുഖത്തും നന്നായി പുരട്ടി രണ്ടോ മൂന്നോ മിനിറ്റ് നന്നായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഈ ജെല്‍ അല്‍പം പനിനീരില്‍ ചേര്‍ത്തു പുരട്ടിയാല്‍ മുഖത്തിനു നല്ല നിറവും ലഭിക്കുന്നതാണ്. കണ്ണിന്റെ ഭാഗം ഒഴിവാക്കുന്നത് നന്നായിരിക്കും.
മൗത്ത് വാഷായും പല്ലിലെ കറയകറ്റാനും മോണവീക്കം കുറയ്ക്കാനുമൊക്കെ കറ്റാര്‍വാഴ സഹായിക്കും. പൊള്ളലേറ്റ ഭാഗത്ത് ദിവസവും മൂന്നോ നാലോ തവണ കറ്റാര്‍വാഴയുടെ നീര് തേച്ചാല്‍ മതിയാവും.
ചെറിയ മുറിവുകള്‍ക്കൊക്കെ ഓയിന്‍മെന്റ് പുരട്ടുന്നതിനു പകരം കറ്റാര്‍വാഴ ജെല്‍ പരീക്ഷിക്കാം. ത്രഡിങ്ങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചൊറിച്ചില്‍ ഒഴിവാക്കാനും ചര്‍മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണര്‍പ്പും മാറാനുമൊക്കെ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് നല്ലതാണ്.
മുഖത്തു നിന്നു മേയ്ക്കപ്പ് അകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ തേയിച്ചു കോട്ടണ്‍ കൊണ്ടു തുടച്ചാല്‍ മുഖം ക്ലീന്‍ ആവുന്നതാണ്. മാത്രമല്ല, ഏതുകാലാവസ്ഥയിലും വീട്ടിനുള്ളില്‍ തന്നെ വളര്‍ത്താന്‍ പറ്റുന്നത്ര ഗുണങ്ങളടങ്ങിയ ഔഷധക്കലവറയാണ് കറ്റാര്‍ വാഴ.
Katara vazha, also known as aloe vera, is considered a natural blessing due to its numerous benefits. It is an incredible plant that contributes to beauty and health. Aloe vera is effective in removing skin blemishes, promoting hair growth, and addressing skin irritations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."