HOME
DETAILS

ഇനി അബൂദബിയിലും സഞ്ചാരികളുമായി കൂടുതല്‍ കപ്പലുകളെത്തും

  
Web Desk
September 21 2024 | 08:09 AM

More ships will arrive in Abu Dhabi too with tourists

അബൂദബിയിലേക്ക് സഞ്ചാരികളുമായി കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് അബൂദബി സാംസ്‌കാരിക വിനോദ സഞ്ചാരവകുപ്പ്. അബൂദബി ക്രൂയിസ് ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് അബൂദബി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതാണ്.

പുതുതായി ഏര്‍പ്പെടുത്തിയ ക്രൂയിസ് ക്രു പാസ് സൗകര്യം ഉപയോഗിച്ച് കപ്പല്‍ ജീവനക്കാര്‍ക്കെല്ലാം അബൂദബി സന്ദര്‍ശിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. ഈ പാസ് ഉപയോഗിക്കുന്നതിലൂടെ ഭക്ഷണത്തിനും പാനീയത്തിനും ചില്ലറ വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റും വലിയ ഇളവുകള്‍ ലഭ്യമാകുന്നതാണ്. സെപ്റ്റംബര്‍ 11, 12 തിയതികളില്‍ സ്‌പെയിനിലെ മലാഗയില്‍ നടന്ന സീട്രേഡ് ക്രൂയിസ് മെഡ് 2024 വേദിയിലായിരുന്നു അബൂദബിയുടെ ഈ പ്രഖ്യാപനം.

 

abu.jpg

രണ്ടായിരത്തിലേറെ പ്രതിനിധികളും 80 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 175ലേറെ കപ്പല്‍ ജീവനക്കാരുമാണ് സീട്രേഡ് ക്രൂയിസ് മെഡ് 2024 സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നത്. എമിറേറ്റിലെ ടൂറിസം മേഖലയില്‍ വരുന്ന ആറുവര്‍ഷം കൊണ്ട് പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബൂദബി ടൂറിസം നയം 2030 എന്ന പദ്ധതി നേരത്തേ തന്നെ തയാറാക്കിയിരുന്നു. അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് അബൂദബി ടൂറിസം നയം 2030 പ്രഖ്യാപിച്ചത്. 

 

abuka.JPG

അതിവേഗം വളരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ ആഗോള കേന്ദ്രമായി അബൂദബിയെ മാറ്റുകയെന്നതാണ് ലക്ഷ്യം. പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം 393 ലക്ഷമായി ഉയര്‍ത്തുകയും 17,80,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 2030 ഓടെ എണ്ണയിതര വരുമാന മേഖലയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് 9000 കോടി ദിര്‍ഹമിന്റെ സംഭാവന നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ നയത്തിന് പിന്നില്‍. 2023ല്‍ 240 ലക്ഷം സന്ദര്‍ശകരാണ് അബൂദബി സന്ദര്‍ശിച്ചത്.

 മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2023ല്‍ അബൂദബിയുടെ ജിഡിപിയിലേക്ക് 4900 കോടി ദിര്‍ഹം ടൂറിസം മേഖല സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്.

 

 

The Abu Dhabi Department of Culture and Tourism announced that more cruise ships will be arriving in Abu Dhabi. Travelers can access information related to their visit to Abu Dhabi from the center set up at the Abu Dhabi Cruise Terminal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago