HOME
DETAILS

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

  
September 23 2024 | 07:09 AM

pk-sreemathi-against-pv-anvar-cpm

തിരുവനന്തപുരം: അനുഭാവി ആയാലും ആരായാലും ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുതെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ.ശ്രീമതി. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ശ്രീമതി പ്രതികരിച്ചു. പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.

സി.പി.എം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്ക് മാത്രമേ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതോട് കൂടി കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും മാധ്യമങ്ങളും കൂട്ടമായ നീക്കമാണ് പാര്‍ട്ടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തോളമായി കേരളത്തിലെ ഒരു നിയമസഭാ സാമാജികന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും തമസ്‌കരിക്കുന്നു. അതിന്റെ യാഥാര്‍ഥ്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങിയില്ല. ഏതന്വേഷണത്തിനും നടപടിക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ചെവികൊണ്ടില്ല. ആരോപണം വന്നയുടന്‍ തന്നെ ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അതേ സമീപനമാണ് ഉണ്ടായത്. അന്വേഷിച്ച് കണ്ടെത്താനുള്ള സാവാകാശം പോലും സര്‍ക്കാരിന് നല്‍കുന്നില്ല. അത് മാധ്യമ ഭീകരതയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നീക്കമുള്ളതെന്നും ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പിന്നാലെ അന്‍വറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയിറക്കിയിരുന്നു.അന്‍വറിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കുള്ള ആയുധമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.അന്‍വറിന്റെ നിലപാടുകളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ നിലപാടാണ് അന്‍വറിന്റേത്. ഇത്തരം സമീപനങ്ങളില്‍നിന്ന് പിന്മാറണമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  7 days ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  7 days ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  7 days ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  7 days ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  7 days ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  7 days ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  7 days ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ

International
  •  7 days ago