HOME
DETAILS

ടി.കെ ഗോവിന്ദനെതിരെ നടപടിക്ക് സി.പി.എം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, നിര്‍ദ്ദേശിച്ച് സംസ്ഥാന നേതൃത്വം

  
March 17, 2026 | 6:10 AM

cpim-moves-to-expel-tk-govindan-state-leadership-recommends-action

കണ്ണൂര്‍: തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ സി.പി.എം പുറത്താക്കും. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി. വിഷയം അവൈലബിള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടര്‍ന്നായിരിക്കും തീരുമാനം. 

ഒമ്പതുവര്‍ഷമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വര്‍ഷത്തിലേറെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മുതിര്‍ന്ന നേതാവ് ടി.കെ ഗോവിന്ദന്‍ ഇന്നലെയാണ് പാര്‍ട്ടിവിട്ടത്. തളിപ്പറമ്പില്‍ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വഴിവിട്ട നീക്കം നടത്തിയെന്ന് ആരോപിച്ചാണ് ടി.കെ ഗോവിന്ദന്റെ പടിയിറക്കം. ശ്യാമളയ്ക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്നും ടി.കെ ഗോവിന്ദന്‍ അറിയിച്ചിരുന്നു. 

കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും വര്‍ഗീയ ശക്തികള്‍ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന് പിന്തുണനല്‍കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.എം നേരിടുന്നത് വലിയ പ്രതിസന്ധി

കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്കകത്തെ കീഴ് ഘടകങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണനെതിരായ നടപടിയും വിവാദ വിഷയങ്ങളും സി.പി.എം വിശദീകരിക്കുന്നതിനിടെ ജില്ലാ സെക്രട്ടേറിയറ്റംഗമായ ടി.കെ ഗോവിന്ദന്‍ നടത്തിയ അപ്രതീക്ഷിത നീക്കം സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയില്‍. സാധാരണ നിലയിലാണെങ്കില്‍ പാര്‍ട്ടി ബ്രാഞ്ചുകളില്‍ മാത്രം വിശദീകരിച്ച് പാര്‍ട്ടി അംഗങ്ങളെ തൃപ്തിപ്പെടുത്താമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അണികളും അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും പങ്കെടുക്കുന്ന ബൂത്ത് യോഗങ്ങളിലും നിയമസഭാ എല്‍.ഡി.എഫ്, സി.പി.എം മണ്ഡലം കമ്മിറ്റികളിലും വിഷയം ഉയര്‍ന്ന് വരും. 

സാധാരണ ഒരു തലത്തില്‍ വിശദീകരിച്ച് ഒതുക്കാവുന്ന വിഷയം ഇനി ഇത്തരം കമ്മിറ്റികളിലും പൊതുയോഗങ്ങളിലും സി.പി.എം വിശദീകരിച്ച് വലയുമെന്ന് ഉറപ്പാണ്. കണ്ണൂര്‍ പോലുള്ള ഒരു ജില്ലയിലെ പാര്‍ട്ടി സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ചയായ വിഷയങ്ങള്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പൊതുവേദിയില്‍ ഉന്നയിച്ചതിനെതിരേ സി.പി.എം ജില്ലാ നേതൃത്വം തന്നെ കീഴ് ഘടകങ്ങളില്‍ വിശദീകരിക്കേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം വിവാദ വിഷയങ്ങളിലും മറുപടി പറയുന്നത് പാര്‍ട്ടി നേതൃത്വത്തിനെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയില്‍ തന്നെയാണ്.

മലപ്പട്ടം, മയ്യില്‍, ആന്തൂര്‍ പോലുള്ള സി.പി.എം തട്ടകങ്ങളില്‍ നല്ല പിന്തുണയുള്ള ടി.കെ ഗോവിന്ദന്‍ മത്സരിക്കുന്നത് സി.പി.എമ്മിന് കടുത്തവെല്ലുവിളിയാണ്.

 

The state leadership of the CPI(M) has recommended expulsion proceedings against senior leader T.K. Govindan following internal party issues. The move indicates strong disciplinary action as part of efforts to maintain organizational discipline.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം വിഫലമാക്കി യുഎഇ; അവശിഷ്ടങ്ങൾ വീണ് പാകിസ്താൻ പൗരൻ മരിച്ചു; മരണസംഖ്യ എട്ടായി

uae
  •  3 hours ago
No Image

ദുബൈയില്‍ ഡ്രോണ്‍ ആക്രമണം: കൊച്ചിയില്‍ നിന്നുള്ള വിമാനം ആകാശത്തുനിന്ന് തിരിച്ചിറക്കി

Kerala
  •  4 hours ago
No Image

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം സംരക്ഷിക്കണമെന്ന് ഭാര്യ; അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കമ്മിൻസ് പുറത്ത്; ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  4 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ് 

International
  •  4 hours ago
No Image

നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്; ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  5 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രോഗികള്‍ സുരക്ഷിതരെന്ന് അധികൃതര്‍

Kerala
  •  5 hours ago
No Image

പ്ലാറ്റ്‌ഫോം നവീകരണം: എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ ആലുവയിലും ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും

Kerala
  •  5 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: പുതിയ വ്യാപാര പാതകള്‍ സജീവമാക്കി യു.എ.ഇ; അവശ്യസാധനങ്ങളുടെയും എണ്ണയുടെയും വിതരണം സുരക്ഷിതം

uae
  •  6 hours ago