HOME
DETAILS

മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം സംരക്ഷിക്കണമെന്ന് ഭാര്യ; അനുമതി നല്‍കി ഹൈക്കോടതി

  
March 17, 2026 | 5:40 AM

wife-seeks-preservation-of-brain-dead-husbands-sperm-high-court-allows

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച് വെന്റിലേറ്ററില്‍ സൂക്ഷിച്ച കണ്ണൂര്‍ സ്വദേശിയുടെ ബീജകോശങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം നേടുന്നത് അസാധ്യമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഭാവിയിലെ പിതൃത്വത്തിനായി ബീജകോശങ്ങള്‍ സംരക്ഷിക്കാനുള്ള സാധ്യതയും കുറയുന്നതിനാല്‍ കൂടുതല്‍ കാലതാമസം പരിഹരിക്കാനാകാത്ത ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും ഹരജിക്കാരി വാദിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എം.ബി സ്നേഹലതയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ബീജകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും പുറമെ, 2021ലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷന്‍) ആക്ട് പ്രകാരം കോടതിയുടെ അനുമതിയില്ലാതെ മറ്റൊരു നടപടിക്രമവും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ ഏഴിലേക്ക് മാറ്റി.

43 കാരിയായ ഹരജിക്കാരിയുടെ ഭര്‍ത്താവിന് രണ്ടാഴ്ച മുമ്പ് ചിക്കന്‍പോക്സ് ബാധിച്ചിരുന്നു. തുടര്‍ന്ന് വിപുലമായ സെറിബ്രല്‍ വെനസ് ത്രോംബോസിസ് ബാധിച്ചു. ഇത് ഇപ്പോള്‍ മസ്തിഷ്‌ക മരണത്തിന് കാരണമായി. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി സേവനങ്ങളില്‍ ഭാവിയില്‍ ഉപയോഗിക്കുന്നതിനായി ഭര്‍ത്താവിന്റെ ബീജകോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് ക്രയോപ്രിസര്‍വ് ചെയ്യാന്‍ ഇതോടെ അനുമതി തേടുകയായിരുന്നു. ആരോഗ്യസ്ഥിതി കാരണം സമ്മതം നല്‍കാന്‍ കഴിയാത്തതിനാല്‍, നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം പരിഗണിക്കുന്ന സമ്മതത്തിന്റെ ആവശ്യകത നിറവേറ്റാന്‍ കഴിഞ്ഞില്ല- ഈ സാഹചര്യത്തിലാണ് ഹരജി.

രണ്ട് വര്‍ഷം മുമ്പ്, ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് സമാനമായ കേസ് പരിഗണിച്ചിരുന്നു. 2024 ഓഗസ്റ്റ് നാലിന് എറണാകുളത്ത് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിന്റെ ബീജകോശങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്യാന്‍ അനുമതി തേടി 34 കാരി കോടതിയെ സമീപിച്ചു.
ആ കേസിലും ബീജകോശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി അനുമതി നല്‍കി. ഈ വിഷയം 2025 ജനുവരി മുതല്‍ കോടതിയുടെ പരിഗണനയിലാണ്.

 

In a significant ruling, the High Court granted permission to a woman to preserve the sperm of her husband who was declared brain dead. The plea was filed to enable the possibility of future conception through assisted reproductive techniques.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമ്മിൻസ് പുറത്ത്; ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  2 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ് 

International
  •  3 hours ago
No Image

നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്; ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രോഗികള്‍ സുരക്ഷിതരെന്ന് അധികൃതര്‍

Kerala
  •  3 hours ago
No Image

പ്ലാറ്റ്‌ഫോം നവീകരണം: എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ ആലുവയിലും ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും

Kerala
  •  3 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: പുതിയ വ്യാപാര പാതകള്‍ സജീവമാക്കി യു.എ.ഇ; അവശ്യസാധനങ്ങളുടെയും എണ്ണയുടെയും വിതരണം സുരക്ഷിതം

uae
  •  4 hours ago
No Image

രാജസ്ഥാനെ നേരിടുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാവില്ല: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

പുറത്തുവരുന്നത് ജയത്തിലേക്കുള്ള പട്ടിക'; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിസ്മയങ്ങള്‍ തുടരുമെന്ന് വി.ഡി സതീശന്‍

National
  •  4 hours ago
No Image

കാബൂളില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരുക്ക്

International
  •  4 hours ago
No Image

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് റൂമില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചയാള്‍ പിടിയില്‍

Kerala
  •  5 hours ago