HOME
DETAILS

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

  
Web Desk
September 24, 2024 | 5:28 AM

Actor Siddique Denied Anticipatory Bail in Rape Case High Court Rejects Plea

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യ ഹരജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സിദ്ദീഖിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അതേസമയം ഫോണ്‍ ഓഫിലാണെന്നും സിദ്ദീഖ് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുണ്ട്.  

തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹരജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  6 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  6 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  6 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  6 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  6 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  6 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  6 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  6 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  6 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  6 days ago