കിടിലനൊരു ചിക്കന്‍ മോമോസ്
മലയാളികളുടെയും പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട് ഇപ്പോള്‍ മോമോസ്. തെരുവിന്റെ രുചിക്കൂട്ടില്‍ നിന്നിപ്പോള്‍ നമ്മുടെ അടുക്കളയിലും എത്തി മോമോസ്. ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ഇത് കുട്ടികള്‍ക്കും വളരെയധികം നല്ലതാണ്. ചിക്കനും ബീഫും മുട്ടയും വെജിറ്റബിള്‍സും എല്ലാം ഉപയോഗിച്ചും മോമോസ് തയാറാക്കാവുന്നതാണ്.
ചേരുവകള്‍
ചിക്കന്‍ വേവിച്ച് മിക്സിയില്‍ ഒന്നു ചതച്ചെടുക്കുക -ഒരു കപ്പ്
മൈദ- അരകിലോ
എണ്ണ- ആവശ്യത്തിന്
പച്ചമുളക് - ചെറുതായരിഞ്ഞത്
സവാള- 3 കൊത്തിയരിഞ്ഞത്
ഇഞ്ചിവെളുത്തുളളി- പൊടിയായരിഞ്ഞത്
കാബേജ് - പൊടിയായി അരിഞ്ഞത് അരകപ്പ്
കാരറ്റ്- കാല്‍കപ്പ്
സോയാസോസ് - രണ്ട് സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉണ്ടാക്കുന്നവിധം
ഒരു പാത്രത്തില്‍ മൈദയും കുറച്ചെണ്ണയും ഉപ്പുമിട്ട് വെള്ളം ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക. ഇനി പാനില്‍ എണ്ണ ചൂടാവുമ്പോള്‍ ഇഞ്ചിവെളുത്തുള്ളി, പച്ചമുളക്, സവാള, കാരറ്റ്, കാബേജ് എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ചിക്കനും സോയാസോസും ഉപ്പും ചേര്‍ത്തു ഒന്നുകൂടെ ഇളക്കുക. ഇതാണ് ഫില്ലിങ്.
ഇനി കുഴച്ചുവച്ച മാവെടുത്ത് ഓരോ ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. ഇതിനുള്ളില്‍ കുറച്ച് ഫില്ലിങ് വച്ച് മറുവശത്തേക്ക് ചേര്‍ത്തു ചന്ദ്രക്കല ആകൃതിയില്‍ മടക്കുക. ശേഷം ആവിയില്‍ വേവിച്ചെടുക്കുക. സോസിനൊപ്പം കഴിച്ചാല്‍ കിടിലന്‍ രുചിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."