HOME
DETAILS

ഹിസ്ബുല്ല തലവൻ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍

  
Web Desk
September 28, 2024 | 9:36 AM

Israel Claims Assassination of Hezbollah Leader Hassan Nasrallah in Beirut

ബെയ്‌റൂത്ത്: ഹിസ്ബുല്ല മേധാവി സയ്യിദ് ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രാഈല്‍. വെള്ളിയാഴ്ച ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ പറയുന്നത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്രുള്ള മരണപ്പെട്ടതെന്നു ഇസ്രാഈല്‍ അറിയിച്ചെങ്കിലും ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു നേതാവായ അലി കറാകിയും കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹസന്‍ നസ്രുള്ളക്ക് ശേഷം ഹിസ്ബുല്ലയുടെ രണ്ടാം നേതാവാണ് ഇദ്ദേഹമെന്നാണ് വിവരം.

ഇപ്പോള്‍ മരണപ്പെട്ടതായി ഇസ്‌റാഈല്‍ പ്രഖ്യാപിച്ച അലി കറാക്കി സെപ്റ്റംബര്‍ 23ന് കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ ഹിസ്ബുല്ല പരസ്യ പ്രസ്താവന നടത്താത്ത കാലത്തോളം ഇസ്‌റാഈലിന്റെത് വെറും അവകാശം മാത്രമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.

ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹിം ഖുബൈസി സെപ്തംബര്‍ 24ന് കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഫുആദ് ഷുക്കറിന്റെ മരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഫുആദ് ഷുക്കറിയുടെ കൊലപാതകം ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഹിസ്ബുല്ലയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ പരസ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഹിസ്ബുല്ലയക്ക് കനത്ത തിരിച്ചടിയാകും നേതൃനിരയുടെ അഭാവം സൃഷ്ടിക്കുക. 

ഇറാന്‍ പിന്തുണയോടെ ലെബനാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗവുമാണ് ഹിസ്ബുല്ല. ഇതിന്റെ സെക്രട്ടറി ജനറലായി ഹസന്‍ നസ്‌റുല്ല 1992 ഫെബ്രുവരിയിലാണ് ചുമതലയേല്‍ക്കുന്നത്. 

Israel claims to have assassinated Hezbollah leader Hassan Nasrallah during an attack in Beirut. The organization has not confirmed the reports, which also state that another leader, Ali Karaki, was killed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  2 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  2 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  2 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  2 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  2 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  2 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  2 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്

Cricket
  •  2 days ago