മീലാദ് ആഘോഷവും മദ്റസ കെട്ടിട ഉദ്ഘാടനവും
മസ്ക്കറ്റ് :ഒമാനിലെ ഇബ്ര സുന്നി സെൻ്റെർ (SIC)നേതൃത്വതിൽ പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോൺഫ്രൻസുംനടന്നു മദ്രസ്സ കെട്ടിട ഉൽഘാടനം ശൈഖ് :അബ്ദുള്ള ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഹാർത്തി (മജ്ലിസ്സുഷൂറ ഇബ്ര) നിർവഹിച്ചു.
അതിഥികളായി ശൈഖ് :ആമിർ സുലൈമാൻ യസീദി (സ്പോൺസർ HQSC)
ശൈഖ് :അബ്ദുള്ളആമിർ അൽ ഐസരി {ഔഖാഫ് ഇബ്ര }
ശൈഖ് :അലി റാഷിദ് മസ്ഊദ് അൽ റാഷ്ദി {റോയൽ ഒമാൻ പോലീസ്ഇബ്ര }
ശൈഖ് : സാല മുഹമ്മദ് അൽ യസീദി {ബലദിയ്യ ഇബ്ര }എന്നിവരുൾ പ്പെടെ ഒട്ടേറെ ഒമാനി പൗര പ്രമുഖർ സംബന്ധിച്ചു.
ചെയർമാൻ അസീസ് കോളയാട് അധ്യക്ഷനായി സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം സഈദ് മുസ്‌ലിയാർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.കുമ്മനം നിസാമുദീൻ അസ് ഹരി മുഖ്യ പ്രഭാഷണം നടത്തി.ശംസുദ്ധീൻ ബാഖവി.നൗഷാദ് കാക്കേരി. മുജീബ് റഹ്മാൻ അൻസ്വരിചിറ്റാരിപ്പറമ്പ. അബൂബക്കർ ഫൈസി അനസ് മുസ്‌ലിയാർ.N മുഹമ്മദ് ഹാജി.അബ്ദുൽ കരീം. സലീം കോളയാട്. ജംഷീർ സഫാല.ജാഫർ മുസ്‌ലിയാർ. അമീർ അൻവരി. ഷമീർ കോളയാട് എന്നിവർ പ്രസംഗിച്ചു
നൗഷീർ. ആരിഫ് നാദാപുരം അസ്‌ലം ചാവശെരി മുനീർ ചിറ്റാരിപ്പറമ്പ. അഷ്‌കർ. നൗഷീർ ചെമ്മായിൻ. ഷബീർ തൃശൂർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി നൗസീബ് സ്വാഗതവും ബദ്റുദ്ധീൻ ഹാജി നന്ദിയും പറഞ്ഞു പരിപാടിയുടെ ഭാഗമായി. നബിദിന റാലി.
വിദ്യാര്‍ഥി ഫെസ്റ്റ്. ദഫ് പ്രോഗ്രാം. ഫ്ലവർഷോ. അൽഫലാഹ് ലേഡീസ് വിംഗ് മാഗസിൻ പ്രകാശനം. ദുആ മജ്‌ലിസ് എന്നിവ നടന്നു ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."