HOME
DETAILS

സമസ്തയുടെ ലക്ഷ്യം ശരീഅത്ത് സംരക്ഷണം: ജിഫ്രി തങ്ങൾ

  
Web Desk
September 29 2024 | 15:09 PM

 Syed Ul Ulema Stresses Preservation of Shariah as Samasthas Goal

ശരീഅത്തിൻ്റെ സംരക്ഷണമാണ് സമസ്ത കേരള ജംയ്യത്തുൽ ഉലമ നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന എസ്കെഎസ്എസ്എഫ് നാഷണൽ കോൺഫറൻസിന്റെ സമാപന പൊതുസമ്മേളനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിനാല് കീഴ്ഘടകങ്ങളും നിരവധി സ്ഥാപനങ്ങളും കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം നിർവ്വഹിച്ചതും ശരീഅത്തിൻ്റെ സംരക്ഷണമാണ്. അതോടൊപ്പം തന്നെ സാമുദായിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കാനും സമുദായങ്ങൾക്കിടയിൽ പരസ്പരബന്ധം ഉണ്ടാകുന്നതിനുവേണ്ടി സമസ്ത ചെയ്ത പ്രവർത്തനങ്ങൾ വളരെ പ്രധാനമാണ്. വൈജ്ഞാനിക സാംസ്കാരിക ധൈഷണിക മേഖലയിൽകേരളത്തെ മാതൃകായോഗ്യമാക്കിയത് സമസ്തയുടെ സാന്നിധ്യമാണ്.
പ്രാഥമിക പാഠശാലകൾ, കോളജുകൾ, യൂണിവേഴ്സിറ്റി, എഞ്ചിനിയറിംഗ് കോളജുകൾ തുടങ്ങി മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു നടത്തുന്ന സമസ്ത ചാരിറ്റി പ്രവർത്തന മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

_NAS8654.JPG

വയനാട്ടിലെ ദുരന്തം ഉണ്ടായ സമയത്ത് അവിടെ കക്ഷി ജാതി ഭേദമന്യേ എല്ലാവരെയും സഹായിക്കുകയാണ് സമസ്ത ചെയ്തത്. അഹ് ലുസുന്നത്തി വൽ ജമാഅത്തിൻ്റെ ആശയത്തിൽ സമുദായത്തെ മുന്നോട്ട് നയിക്കുന്ന സമസ്ത രാജ്യത്ത് സൗഹൃദവും പാരസ്പര്യവുമാണ് ഉണ്ടാക്കിയത്. വിശ്വാസിക്ക് സ്നേഹവും സഹിഷ്ണുതയും പഠിപ്പിച്ച മതമാണ് ഇസ്ലാം. അത് കൊണ്ടാണ് സമസ്തയുടെ നിലപാടുകൾ പരക്കെ ശ്ലാഘിക്കപ്പെടുന്നത്. ഈ കേരള മോഡൽ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് സമസ്തയുടെ ലക്ഷ്യം.

എസ്.കെ.എസ്.എസ്.എഫ്ദേശീയ തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അഞ്ചാം ദേശീയ സമ്മേളനത്തിൻ്റെ ജനപങ്കാളിത്തം ആശാവഹമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

Renowned Islamic scholar Syed Ul Ulema emphasizes the importance of preserving Shariah law as the core objective of Samastha, an organization dedicated to promoting Islamic values and principles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago