HOME
DETAILS

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

  
Web Desk
September 29, 2024 | 5:22 PM

Nabidin Celebration Madrasa Students Parents Daf Performance Islamic Events

മസ്‌കറ്റ് : മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം. മസ്‌കറ്റിലെ മബേല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കണ്ടറി ഖുര്‍ആന്‍ മദ്രസ്സയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ്  ദഫില്‍ അത്ഭുതം തീര്‍ത്തത്. വേഷവിധാനങ്ങളോടെ ചടുലമായ താളത്തില്‍ ദഫ് പ്രദര്‍ശനം നടത്തിയ രക്ഷിതാക്കളുടെ പ്രകടനം കണ്ടപ്പോള്‍ കുട്ടികള്‍ക്കും കൗതുകം.  ഉപ്പമാരുടെ താളത്തിനൊത്ത് അവരും കളിച്ചപ്പോള്‍ അതും വേറിട്ട കാഴ്ചയായി. വേദിയില്‍ ദൃശ്യവിരുന്നൊരുക്കിയ രക്ഷിതാക്കളുടെ ദഫ് ടീം ആയ ടീം ഖുര്‍തുബ കാണികളിലും ഗൃഹാതുരത്വം നിറച്ചു. ബഹുരാഷ്ട്ര കമ്പനിയുടെ മാനേജര്‍ മുതല്‍ സംരംഭകരും സാദാ പ്രവാസികളും തങ്ങളുടെ ജോലിത്തിരക്കുകള്‍ ഒഴിഞ്ഞ സമയം മാറ്റിവച്ചു ഒത്തു കൂടിയാണ് ദഫ് പ്രദര്‍ശനത്തിന് വേണ്ടി പ്രാക്ടീസ് ചെയ്തത്. മബെല അഫ്‌റാ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന മീലാദ് ഫെസ്റ്റില്‍ മദ്രസ്സ വിദ്യാര്‍ത്ഥികളുടെ വിവിധ കലാസാഹിത്യ മത്സരവും നബിദിന റാലിയും അരങ്ങേറി. 

5,7,10 ക്ലാസുകളിലെ പൊതു പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ പരിപാടിയില്‍ സമ്മാനിച്ചു. പത്താം ക്ലാസ്സില്‍ സഫുവാന്‍ സിദ്ദീഖ്. ഏഴാം ക്ലാസ്സില്‍ സിയാ ഫാത്തിമ, ഷഹസിയ അഞ്ചാം ക്ലാസ്സില്‍ മുഹമ്മദ് വി വി, ഉസൈദ്, മുഹമ്മദ് സിഫ്‌സീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ എട്ടു വാങ്ങി. അസ്മാഉല്‍ ഹുസ്‌ന 48 സെക്കന്‍ഡില്‍ പറഞ്ഞു തീര്‍ത്തതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ മദ്രസയിലെ ഒന്നാം ക്ലാസ്സില്‍ വിദ്യാര്‍ത്ഥിനി നോഹാ സൈനബിന് ശൈഖ് ജമീല്‍ ഉപഹാരം നല്‍കി.

മസ്‌കറ്റ് കെഎംസിസി സെക്രട്ടറി  ഉസ്മാന്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു.മദ്രസ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് എകെകെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒമാനി പൗരപ്രമുഖന്‍ ശൈഖ് ജമീല്‍ മുഖ്യ അതിഥി ആയി പങ്കെടുത്തു. സദര്‍ മുഅല്ലിം മുസ്തഫ റഹ്മാനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം,ഹുസൈന്‍ വയനാട്,സലീം അന്നാര,യാക്കൂബ് തിരൂര്‍, ഇബ്രാഹിം ലുലു, എം ടി അബൂബക്കര്‍, ഖാലിദ് കുന്നുമ്മല്‍, ഗഫൂര്‍ താമരശ്ശേരി, അബൂബക്കര്‍ പറമ്പത്ത്, ഹമീദ് അല്‍ഖൂദ്, റഫീഖ് ശ്രീകണ്ഠപുരം, അമീര്‍ കാവനൂര്‍, ഷാഫി കോട്ടക്കല്‍, റിയാസ് മത്രാ, നൗഷാദ് മുസന്ന, മുര്‍ഷിദ് തങ്ങള്‍, എന്നിവര്‍ സംബന്ധിച്ചു. മന്‍സൂര്‍ അലി സ്വാഗതവും അഷ്‌റഫ് പൊയ്ക്കര നന്ദിയും പറഞ്ഞു.

The Nabidin celebration by madrasa students took an exciting turn with parents showcasing their talents through a captivating Daf performance, adding a unique twist to the event.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  5 days ago
No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  5 days ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  5 days ago
No Image

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

International
  •  5 days ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  5 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  5 days ago
No Image

നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി

Kerala
  •  5 days ago
No Image

ദുബൈ സെക്സ് റാക്കറ്റ്: പെൺകുട്ടികളെ കടത്തിയാൽ ഒരു ലക്ഷം, ശബ്ദരേഖ പുറത്ത്

Kerala
  •  5 days ago
No Image

പ്ലസ് വൺ സീറ്റില്ലാതെ മലബാർ; പാലക്കാട്ടും മലപ്പുറത്തും സ്ഥിതി രൂക്ഷം

Kerala
  •  5 days ago