
സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ലോക്കല്‍ സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നത് എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറും എ.ഡി.ജി.പി എം.ആര് അജിത് കുമാറും ഉയര്‍ത്തിയ വിവാദങ്ങള്‍. പ്രാദേശിക ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രധാനമായും ഉയര്‍ന്നത് സര്‍ക്കാരും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. എന്നാല്‍ എ.ഡി.ജി.പി അജിത് കുമാറിന്റെ ആര്.എസ്.എസ് ബന്ധവും പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സമ്മേളന ചര്‍ച്ചകളുടെ ഭാഗമായി മാറുകയാണ്.
അന്‍വര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളെ ലക്ഷ്യമാക്കിയാണ് അന്‍വര്‍ വിവാദങ്ങളുമായി എത്തിയതെന്ന് വിലയിരുത്തി സി.പി.എം നേതൃത്വം അദ്ദേഹം ഉന്നയിച്ച പരാതികള്‍ അവഗണിച്ചു നീങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് അന്‍വര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരേ രംഗത്തുവന്നതോടെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. അന്‍വറിനെതിരേ മലപ്പുറത്തിനു പുറത്തും പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പ്രചാരണങ്ങളും നടത്താന്‍ സി.പി.എം നേതൃത്വം നിര്‍ദേശം നല്‍കിയത് പ്രതിരോധത്തിന്റെ ഭാഗമായാണ്.
അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രംഗത്തുവന്നതിന് തൊട്ടുപിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അന്‍വര്‍ രാഷ്ട്രീയ എതിരാളികളുമായി ചേര്‍ന്ന് സര്‍ക്കാരിനെയും മുന്നണിയെയും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇതോടെ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ അന്‍വര്‍ വിരുദ്ധ നിലപാടുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒപ്പം സമൂഹമാധ്യമ കാംപയിനും ശക്തമാക്കി.
സി.പി.എമ്മിനുള്ളില്‍ സ്വതന്ത്ര ചര്‍ച്ച നടക്കുന്ന സമ്മേളനങ്ങളില്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നത് വലിയ വെല്ലുവിളി തന്നെയാണ്. എ.ഡി.ജി.പി അജിത് കുമാര്‍ ആര്.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതും ചര്‍ച്ചയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ ഇത് കാരണമാകുമെന്നും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നുമാണ് സമ്മേളനങ്ങളിലെ വിലയിരുത്തല്‍.
പാര്‍ട്ടിയും സര്‍ക്കാരും അന്‍വര്‍, എ.ഡി.ജി.പി വിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍ ഏരിയാ- ജില്ലാ നേതാക്കള്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ വിശദീകരിക്കും. അന്‍വറും പ്രതിപക്ഷവും ഉയര്‍ത്തുന്ന വെല്ലുവിളി രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. എ.ഡി.ജി.പിക്കെതിരേ അന്വേഷണം നടക്കുന്നത് സമ്മേളനങ്ങളില്‍ ചൂണ്ടിക്കാട്ടും. പി. ശശിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനും പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ മോശമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി കാണാനുമാണ് തീരുമാനം. ഇത് അണികളെ ബോധ്യപ്പെടുത്തി സമ്മേളനം പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Amid ongoing local conferences leading up to the CPM party congress, controversies involving independent MLA P.V. Anwar and ADGP M.R. Ajith Kumar have dominated discussions. The party leadership is rallying to counter the allegations and maintain party integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• a day ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• a day ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• a day ago
ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
Kerala
• a day ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• a day ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• a day ago
അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം
Kerala
• a day ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• a day ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• a day ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?
International
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago