HOME
DETAILS

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

  
Web Desk
October 01, 2024 | 4:14 PM

Thief Attempts to Loot SBI ATM in Vallikunnam Flees

ചാരുംമൂട്: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിലെ എസ്ബിഐ ശാഖയോട് ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് എടിഎമ്മിന് അകത്ത് കയറുന്നതും ഇടയ്ക്ക് പുറത്തേക്ക് നോക്കുന്നതും കമ്പി പോലെയുള്ള സാധനം ഉപയോഗിച്ച് എടിഎം മെഷീന്റെ പുറമെയുള്ള ലോഹഭാഗം ഇളക്കുന്നതുമായ ദൃശ്യം സിസിടിവിയില്‍ നിന്നും പൊലിസിന് ലഭച്ചു. 

എടിഎം പൊളിക്കുന്ന സമയം അലാറം മുഴങ്ങിയയോടെ മോഷ്ടാവ് കടന്നു കളഞ്ഞതായി പൊലിസ് വ്യക്തമാക്കി. മോഷണശ്രമം നടക്കുമ്പോള്‍ തന്നെ എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍ സിഗ്‌നല്‍ ലഭിച്ചതോടെ വിവരം പൊലിസിലും അറിയിക്കുകയായിരുന്നു, തുടര്‍ന്ന് വള്ളികുന്നം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എടിഎമ്മിനുള്ളില്‍ നിന്നും പണമെടുക്കാന്‍ മോഷ്ടാവിന് കഴിഞ്ഞിരുന്നില്ല. വള്ളികുന്നം സ്റ്റേഷന്‍ ചാര്‍ജ്ജുള്ള കുറത്തികാട് സി ഐ മോഹിത്തിന്റെ നേതൃത്വത്തില്‍ മോഷ്ടാവിനായി രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചു. പൊലിസ് സമീപങ്ങളിലെ വീടുകളിലെയടക്കം സിസിടിവികള്‍ പരിശോധിച്ചുവെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച സൂചനകള്‍ ഒന്നും ലഭിച്ചില്ല. മാത്രമല്ല ഉയര്‍ന്ന പൊലിസ് ഉദ്യാഗസഥരും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

A daring attempt was made to loot an SBI ATM in vallikunnam . The thief, dressed in black and wearing a face mask, fled the scene after failing to break into the ATM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  a month ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  a month ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  a month ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  a month ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  a month ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  a month ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  a month ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  a month ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  a month ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  a month ago