HOME
DETAILS
MAL
ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
ADVERTISEMENT
October 01 2024 | 17:10 PM
ഖത്തറിലെ കോർണിഷിൽ 2024 ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് രാജ്യത്തെ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 സെപ്റ്റംബർ 30-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ഈ അറിയിപ്പ് പ്രകാരം, കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്സ്പ്രെസ്സ്‌വേയിലേക്ക് വരുന്ന ദിശയിലാണ് താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2024 ഒക്ടോബർ 3-ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6-ന് രാവിലെ 6 മണിവരെയാണ് ഈ നിയന്ത്രണം നടപ്പാക്കുക.
ഇതിന്റെ ഭാഗമായി അൽ റുഫാ ഇന്റർസെക്ഷൻ മുതൽ ഒരു ദിശയിൽ റാസ് അബു അബൗദ് വരെയുള്ള മേഖലയിൽ റോഡിലെ മൂന്ന് വരികൾ അടയ്ക്കുന്നതാണ്. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."