HOME
DETAILS

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

ADVERTISEMENT
  
Web Desk
October 02 2024 | 07:10 AM

Iran Warns Israel of Strong Retaliation Following Limited Missile Strikes

തെഹ്‌റാന്‍: കഴിഞ്ഞ ദിവസനേരിട്ട് ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കോപ്പു കൂട്ടുന്ന ഇസ്‌റാഈലിന് താക്കീതുമായി ഇറാന്‍. ഇപ്പോള്‍ നടത്തിയത് വെറും സാമ്പിള്‍ മാത്രമാണെന്നും തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ ശരിയായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. 

ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയാല്‍ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവും- മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്‌റാഈലിന്റെ മിലിറ്ററി ഇന്‍ഫ്രാസ്‌ടെക്ചര്‍, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയര്‍ബേസ്, ഹാറ്റ്‌സോര്‍ എയര്‍ബേസ്, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്മാഈല്‍ ഹനിയ്യ, ഹസന്‍ നസ്‌റുല്ല, അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇറാന്‍ അറിയിച്ചു.

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്ന് അമേരിക്കയില്‍ ഉള്ളവരോടും യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഹസന്‍ നസ്‌റുല്ലയുടെയും കമാന്‍ഡര്‍ നില്‍ഫോര്‍ഷന്റേയും കൊലപാതകങ്ങള്‍ തിരിച്ചടി അനിവാര്യമാക്കി- സൈനിക മേധാവി പറഞ്ഞു.

കഴിഞ്ഞ രാത്രിയായിരുന്നു ഇസ്‌റാഈലിന് നേരയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്രായേലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  4 days ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  4 days ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 days ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  4 days ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  4 days ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  4 days ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  4 days ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  4 days ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  4 days ago