HOME
DETAILS

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

  
Ajay
October 04 2024 | 18:10 PM

Health insurance premium is added in Abu Dhabi and visa cannot be renewed without insurance

അബൂദബി: അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിച്ചതോടെ പ്രവാസി കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടിലാകുന്നു. 41 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 60 വയസ്സ് കഴിഞ്ഞവർക്കും പ്രതിവർഷം ആരോഗ്യ ഇൻഷുറൻസിനായി ഭീമമായ തുക നൽകേണ്ടിവരുന്നു. 60 വയസ്സിന്മുകളിലുള്ളവരുടെ ബേസിക് ഇൻഷുറൻസ് പാക്കേജ് നേരത്തേ 900 ദിർഹമായിരുന്നെങ്കിൽ, ഇപ്പോൾ ഇത് 9,000 ദിർഹമാക്കി ഉയർത്തി, ചില കമ്പനികൾ ഇത് 16,000 ദിർഹം വരെ കൂട്ടിയിരിക്കുകയാണ്. 

ഇൻഷുറൻസ് പ്രീമിയം കൂടിയതോടെ ചില തൊഴിലുടമകൾ ആശ്രിതർക്കായുള്ള ഇൻഷുറൻസ് തുക നൽകാത്തതായി അറിയിക്കുകയും, ജീവനക്കാർക്ക് കുടുംബത്തെ നാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ സ്വന്തം ചെലവിൽ ഇൻഷുറൻസ് എടുക്കാനോ നിർദേശം നൽകുകയും ചെയ്തു. ഇതിൽ ഏറ്റവും വലിയ തിരിച്ചടിയിലായിരിക്കുന്നത് ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബങ്ങളാണ്, പ്രതിവർഷം ഇരുപതിനായിരത്തോളം ദിർഹം അധികമായി കണ്ടെത്തേണ്ട അവസ്ഥയാണ്.

ഇൻഷുറൻസ് ഇല്ലെങ്കിൽ യുഎഇയിൽ വീസ ഇല്ല

ജനുവരി 1 മുതൽ അബൂദബി ഉൾപ്പെടെ യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനും പുതിയ വീസ എടുക്കാനും സാധിക്കില്ല.  യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ, തൊഴിലുടമകൾക്കും ജീവനക്കാർക്കും കൂടുതൽ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടിവരുമെന്ന് പ്രവാസികൾ പറയുന്നു. 

പ്രവാസികൾക്ക് ചെറിയ പ്രീമിയത്തിൽ ലഭിക്കുന്ന ഇൻഷുറൻസ്, ഏറെ നിയന്ത്രണങ്ങളോടെ കിട്ടുമ്പോൾ, സമാന്യമായ ആരോഗ്യ സേവനങ്ങൾക്കായി കൂടുതൽ തുക നൽകേണ്ടിവരുന്ന അവസ്ഥയിലായിരിക്കുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള യുവതികൾക്ക് "മറ്റേണിറ്റി പ്രീമിയം" എന്ന പേരിൽ 1,000 ദിർഹം കൂടി നൽകേണ്ടിവരുന്ന സാഹചര്യം കൂടി കുടുംബങ്ങൾക്കും തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും വലിയ സാമ്പത്തിക ബാധ്യതയാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago