HOME
DETAILS

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

  
Abishek
October 06 2024 | 15:10 PM

BJP-CPIM Form Alliance for Upcoming Bypolls Urges DMK to Not Field Candidate

മലപ്പുറം: ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ. പൂരം കലക്കി ബിജെപിക്ക് ഒരു ലോക്‌സഭ സീറ്റ് വാങ്ങി കൊടുത്തതില്‍ ഗൂഢാലോചനയുണ്ടെന്ന തന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു.

പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ് പൊലിസ് ഹെഡ്ക്വാട്ടേഴ്‌സില്‍ നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

ബിജെപിയെ ശക്തമായി നേരിടുന്നത് ഡിഎംകെയും തമിഴ്‌നാടുമാണ്. ഒരു സീറ്റ് പോലും കൊടുത്തില്ല. അതേസമയം സിപിഎം കേരളത്തില്‍ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉറപ്പിച്ച് കൊടുത്തു. ബിജെപിക്ക് രാഷ്ട്രീയമായി കടന്നുവരാന്‍ ഒരു പഴുതുമില്ലാത്ത കേരളത്തില്‍ പരവതാനി വിരിച്ചു കൊടുത്തത് കേരളത്തിന്റെ മുഖ്യമന്ത്രിയാമെന്നും, പൂരം കലക്കാന്‍ രണ്ട് ദിവസമാണ് അജിത് കുമാര്‍ തൃശൂരില്‍ ക്യാംപ് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ അദ്ദേഹത്തോട് തന്നെ തള്ളി പറയാന്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്നും, താന്‍ ചെന്നൈയില്‍ പോയത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനല്ല  സ്റ്റാലിന്റെ ആശിര്‍വാദം വാങ്ങാനാണെന്നും അന്‍വര്‍ പറഞ്ഞു. എം കെ സ്റ്റാലിനെ കാണാന്‍ പോയത് ബിജെപിക്ക് വരാനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചതുകൊണ്ടാണ് അന്‍വര്‍ വ്യക്തമാക്കി. ഡിഎംകെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു സാമൂഹിക മുന്നേറ്റമാണ്, നിയമപരമായ ജനകീയ മുന്നേറ്റമാണ്  ഉദ്ദേശിക്കുന്നത്. 

പാലക്കാടും ചേലക്കരയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചതായും അന്‍വര്‍ ആരോപിച്ചു. പാലക്കാട് ബിജെപിക്ക് വിട്ടുകൊടുക്കുമെന്നും, ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് കച്ചവടം ചെയ്തുവെന്നുമടക്കമുള്ളതാണ് അന്‍വറിന്റെ ആരോപണങ്ങള്‍.

In a strategic move, BJP and CPI(M) join forces for upcoming bypolls in Tamil Nadu, requesting DMK not to contest to avoid splitting opposition votes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  4 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  4 days ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  4 days ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  4 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  4 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  4 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  4 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  4 days ago