HOME
DETAILS

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

  
Web Desk
October 07, 2024 | 4:25 AM

Shimla Municipal Corporation Orders Demolition of Third Floor of Sanjauli Mosque Amidst Hindu Nationalist Protests

ഷിംല: ഹിമാചല്‍പ്രദേശില്‍ തീവ്രഹിന്ദുത്വവാദികളുടെ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്കിടെ സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. അഞ്ചുനിലയുള്ള പള്ളിയുടെ മൂന്നുനില പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. പള്ളി കമ്മിറ്റിക്കും സംസ്ഥാന വഖ്ഫ് ബോര്‍ഡിനുമാണ് പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്വം. നിര്‍ദേശം നടപ്പാക്കാന്‍ രണ്ടുമാസത്തെ സാവകാശവും ഷിംല മുനിസിപ്പല്‍ അധികൃതര്‍ നല്‍കി. ഇതിനുവരുന്ന സാമ്പത്തിക ചെലവുകളും വഖ്ഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും വഹിക്കണം.

കേസ് മുനിസിപ്പല്‍ കോടതി ഡിസംബര്‍ 21ന് പരിഗണിക്കും. അതിന് മുമ്പായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നോട്ടിസില്‍ അറിയിച്ചിരിക്കുന്നത്. സൗഞ്ജൗലിയില്‍ നിര്‍മിച്ച അഞ്ചുനില പള്ളിയുടെ മുകളിലുള്ള നാലുനിലയും നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ആരോപിച്ചാണ് ഷിംലയില്‍ തീവ്ര ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തിവരുന്നത്. 

പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ മുനിസിപ്പല്‍ അധികൃതരും പള്ളി കമ്മിറ്റിയും നടത്തിയ ചര്‍ച്ചയില്‍, മുനിസിപ്പാലിറ്റി നടത്തുന്ന അന്വേഷണത്തില്‍ നിയമവിരുദ്ധ ഇടപെടല്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ പൊളിച്ചുമാറ്റാന്‍ തയാറെന്ന് മുസ്‌ലിംകള്‍ അറിയിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് മുനിസിപ്പല്‍ കോടതി ശനിയാഴ്ച ഉത്തരവ് ഇറക്കിയത്.

അനധികൃതമെന്ന് കണ്ടെത്തുന്ന നിലകള്‍ പൊളിക്കുമെന്ന് സെപ്തംബര്‍ 12ന് നടന്ന ചര്‍ച്ചയില്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോഴത്തെ ഉത്തരവില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു. കോടതി വിധിയോടെ സഞ്ജൗലിയിലെ സംഘര്‍ഷാവസ്ഥ നിലക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഹിമാചല്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ മറ്റ് ചില പള്ളികള്‍ക്കെതിരേയും പ്രക്ഷോഭം നടത്തിവരുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍പ്രദേശില്‍ മാസങ്ങളായി ഹിന്ദുത്വ സംഘടനകള്‍ തുടര്‍ച്ചയായി മുസ്്‌ലിം വിരുദ്ധനടപടികളുമായി മുന്നോട്ടുവരികയാണ്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മിച്ച പള്ളി 2012ലാണ് മൂന്ന് നിലകള്‍കൂടി അധികമായി ഉയര്‍ത്തി അഞ്ചുനിലയാക്കിയത്. എന്നാല്‍, മൂന്നുനില ഉയര്‍ത്തിയതിന് മതിയായ അനുമതിയില്ലെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം നൽകിയത് കേസിന്റെ ഗൗരവം പരിഗണിക്കാതെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

Kerala
  •  7 days ago
No Image

ദുബൈയിൽ 'ജബ്ർ' സംവിധാനം; ഇനി മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതവും ഡിജിറ്റലും

uae
  •  7 days ago
No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  8 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  8 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  8 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  8 days ago