HOME
DETAILS

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

  
October 07, 2024 | 4:44 AM


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. രഘുരാജ് സിങ് സ്റ്റേഷന് സമീപം ട്രാക്കില്‍ മണ്‍കൂനയിട്ട് ട്രെയിന്‍ അട്ടിമറിക്കാനായിരുന്നു ശ്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തമാണ് ഒഴിവായത്.

ട്രാക്കിന് മുകളില്‍ ഉണ്ടായിരുന്നത് ചെറിയൊരു മണ്‍കൂനയാണെന്നും ലോക്കോ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ തന്നെ മണ്‍കൂന നീക്കി പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കിയെന്നും യു.പി പൊലിസ് അറിയിച്ചു.

അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡ് പണി നടക്കുന്നുണ്ട്. ഇതിനായി എടുത്ത മണ്ണ് ലോറിയില്‍ മറ്റ് പ്രദേശങ്ങളില്‍ കൊണ്ടിടാറുണ്ട്, ട്രാക്കില്‍ കൊണ്ടിട്ടത് ഇത്തരത്തില്‍ എടുത്ത മണ്ണാണോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍പ് സെപ്തംബര്‍ എട്ടാം തീയതി പ്രയാഗ്‌രാജില്‍ കാളിന്ദി എക്‌സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു.

An attempted train derailment in Uttar Pradesh was successfully averted thanks to the quick actions of locomotive pilots. Their timely intervention prevented what could have been a major disaster. Authorities are investigating the incident to ensure the safety of railway operations and hold those responsible accountable. Further updates will be provided as the situation develops.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago