HOME
DETAILS

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

  
Web Desk
October 10, 2024 | 5:57 AM

Ratan Tata The Visionary Business Leader Who Transformed Indian Industry

സാധാരണക്കാരന്റെ മിടിപ്പുകള്‍ക്കൊപ്പം സഞ്ചരിച്ച വ്യവസായി. രത്തന്‍ ടാറ്റ എന്ന അതികായനെ എന്നും വേറിട്ടു നിര്‍ത്തിയത് ഇതായിരുന്നു.  ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. സ്വന്തമായൊരു കാര്‍ എന്ന സാധാരണയില്‍ സാധാരണക്കാരന്റെ കിനാക്കള്‍ക്ക് നാനോ എന്ന പേരു നല്‍കിയ ആ വിപ്ലവം എന്നും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കും. തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാര്‍ത്ഥ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  അസാമാന്യ നേതൃപാടവം കൈമുതലായുള്ള അദ്ദേഹത്തിന് തൊട്ടതെല്ലാം പൊന്നാക്കിയ കഥകളാണ് പറയാനുണ്ടായിരുന്നതും. 


1937 ഡിസംബര്‍ 28ന് ബോംബെയിലെ ഒരു പാഴ്‌സി സൊരാസ്ട്രിയന്‍ കുടുംബത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചത്. എട്ടാം ക്ലാസ് വരെ മുംബൈ കാംപ്യന്‍ സ്‌കൂളിലായിരുന്നു പഠനം. ശേഷം മുംബൈയിലെ ക്തതീഡ്രല്‍ ആന്‍ഡ് ജോണ്‍ കനോണ്‍ സ്‌കൂള്‍, ഷിംലയിലെ ദ ബിഷപ്പ് കോട്ടണ്‍സ്‌കൂള്‍, ന്യുയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്‍ട്രി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. 1955ല്‍ ബുരുദം നേടി. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി.യുഎസില്‍ ആര്‍ക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.

1962ലാണ് രത്തന്‍ ടാറ്റ ഗ്രൂപ്പില്‍ ചേരുന്നത്. വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചശേഷം 1971ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി നിയമിതനായി. 1981ല്‍ ഗ്രൂപ്പിന്‌റെ മറ്റൊരു ഹോള്‍ഡിങ് കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസിന്‌റെ ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1991ലാണ് അമ്മാവനായ ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്‌റെ ചെയര്‍മാനായി എത്തുന്നത്.


1991 മാര്‍ച്ചില്‍ ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്‍മടങ്ങ് വര്‍ധിച്ചു. 1991ലെ വെറും പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി. 2000ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007ല്‍ ടാറ്റ സ്റ്റീല്‍, 2008ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി.

ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെ ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.

സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്.

2000ല്‍ പത്മഭൂഷണും 2008ല്‍ പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  7 hours ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  7 hours ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  7 hours ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  7 hours ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  7 hours ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  8 hours ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  8 hours ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  8 hours ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  8 hours ago