സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ കോഡിനേറ്റര്‍; എല്‍.ബി.എസ് സെന്ററില്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍
എം.ജിയില്‍ ഓണ്‍ലൈന്‍ എം.ബി.എ കോഴ്‌സ് മെന്റര്‍; അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ ഓണ്‍ലൈന്‍ എം.ബി.എ പ്രോഗ്രാമിന്റെ കോഴ്‌സ് മെന്റര്‍ എന്ന താല്‍കാലിക തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി, ഓപണ്‍ വിഭാഗങ്ങളില്‍ സംവരണം ചെയ്യപ്പെട്ട ഒരോ ഒഴിവുകള്‍ വീതമാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്. നിയമാനുസൃത വയസിളവ് അനുവദിക്കും. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന വിലാസത്തിലേക്ക് വിജ്ഞാപനത്തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ലഭിക്കുംവിധം അയ്ക്കണം.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ കോഡിനേറ്റര്‍
പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് 14 വരെ അപേക്ഷിക്കാം. എം.ബി.എ, എം.എസ്.ഡബ്ല്യു, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധി 2035 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. 15ന് രാവിലെ 10 മണിക്ക് ബി.ആര്‍.സി പറളി (ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ എടത്തറ) യില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2505995.
സ്‌കോള്‍ കേരള: ഓറിയന്റേഷന്‍ ക്ലാസ്
സ്‌കോള്‍ കേരള വഴി ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 202325 ബാച്ചിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.
എം.എസ്.സി നഴ്‌സിങ്: അന്തിമ കാറ്റഗറി ലിസ്റ്റ്
202425 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
എല്‍.ബി.എസ് സെന്ററില്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് lbscetnre.kerala.gov.in.
അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
202425 അധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിങ് (പി.ജി. നഴ്‌സിങ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത താല്‍കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹെല്‍പ് ലൈന്‍: 0471 2525300.
Coordinator at Skill Development Centers Career Oriented Courses at LBS Center
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."