HOME
DETAILS

ഷാര്‍ജയില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി വിദേശികള്‍ക്കും; പ്രഖ്യാപിച്ച് ഭരണാധികാരി

  
October 11 2024 | 08:10 AM

Free health insurance for foreigners in Sharjah announced by the ruler

ഷാര്‍ജ:  ഷാര്‍ജയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കി ഭരണാധികാരി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് എമിറേറ്റ്‌സിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ സ്വദേശികള്‍ക്കും ആശ്രിതര്‍ക്കുമാണ് എമിറേറ്റില്‍ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനിരിക്കേയാണ് സുല്‍ത്താന്റെ പുതിയ പ്രഖ്യാപനം. അതിനാല്‍ പുതിയ തീരുമാനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമാകുന്നതാണ്.

ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ ലഭ്യമാക്കുമെന്നാണ് ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ നാലംഗ കുടുംബത്തിന് ഇന്‍ഷുറന്‍സിന് മാത്രം പ്രതിവര്‍ഷം 15,000 ദിര്‍ഹത്തോളം ചെലവ് വരും. ഇത് സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുക.

എന്നാല്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സാധാരണക്കാരുടെ ചിലവും കുറയുന്നതാണ്. നിലവില്‍ ദുബൈയിലും അബൂദബിയിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. മിക്ക കമ്പനികളും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കിയിരുന്നുവെങ്കിലും കോവിഡിനു ശേഷം പ്രീമിയം കൂട്ടിയതോടെ കുടുംബാംഗങ്ങളുടെ തുക സ്വന്തമായി നല്‍കാന്‍ പലരും ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  3 days ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  3 days ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  3 days ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  3 days ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago