കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
മസ്കത്ത്: അൽ ഖുദ് ഹൈദർ അലി ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി. മസ്കറ്റ് മേഖലയിലെ വിവിധ മദ്രസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ 13 പേർ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മനോഹരമായി ഖുർആൻ പാരായണം ചെയ്ത മുഹമ്മദ് മുസ്തഫ , മുഹമ്മദ് സൈഹാൻ ഹാമിസ് (ഇരുവരും തഖ് വ മദ്രസ, ബർക), ഫർഹാൻ ഫാകിഹ്( മദ്റസ്സത്തു റഹ്മ, ബൗഷർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇവർക്കുള്ള ഗോൾഡ് കോയിൻ സമ്മാനങ്ങൾ അബ്ദുൽ ലത്തീഫ് ശിവപുരം, മിസ്അബ് സൈദ്, സാബിർ ശിവപുരം എന്നിവർ ചേർന്ന് കൈമാറി. സമസ്ത ഇസ്ലാമിക് സെന്ററും മസ്കറ്റ് കെ.എം.സി.സി. അൽ ഖുദ് ഏരിയ കമ്മിറ്റിയും സംയുക്തമായി അൽ ഖൂദിൽ നടത്തിവരുന്ന, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ഈ വർഷത്തെ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. അൽ ഖുദ് അൽ അസാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം കെ അബ്ദുൽ ഹമീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിം അബ്ദുൽ അസീസ് മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു. മുഹമ്മദ് അലി ഫൈസി റൂവി പരിപാടി ഉദ്ഘാടനം ചെയ്തു.

മസ്കത്ത് കെ.എം.സി.സി, എസ് ഐ സി നേതാക്കളായ റഹീം വറ്റല്ലൂർ, എം ടി അബൂബക്കർ, യാക്കൂബ് തിരൂർ, മുഹമ്മദ് കാക്കൂൽ, വി ടീ അബ്ദു റഹ്മാൻ ഫൈസി, അബൂബക്കർ സീബ്, നെസ്‌റ്റോ അൽ ഖൂദ് ബ്രാഞ്ച് മാനേജർ കലാം , മുഹമ്മദ് റസൽ സ്കൈ റൈസ് ഗ്ലോബൽ, എൻ എ എം ഫാറൂഖ്, മിസ്അബ് ബിൻ സയ്ദ്, റഫീഖ് കണ്ണൂർ, ടി.പി. മുനീർ, അബ്ദുൽ അസീസ് ചെറുമോത്ത് എന്നിവർ പങ്കെടുത്തു.

മുഹമ്മദ് അമീൻ ഹുദവി വേങ്ങര, സുബൈർ ഫൈസി തോട്ടിക്കൽ, ജാബിർ മയ്യിൽ, അൻസാർ കുററ്യാടി, സി.വി.എം.ബാവ വേങ്ങര, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, ഫൈസൽ ആലുവ, ഫസൽ ചേലേമ്പ്ര, സാജിർ ലോല, മുസ്തഫ ,ഷമീർ തിട്ടയിൽ എന്നിവർ നേതൃത്വം നല്കി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, മൗലിദ് സദസ്സ്, കിഡ്സ് ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർഷോ, നബിദിന റാലി, ബറക ടീം നയിച്ച അറബന മുട്ട്, സമാപന സമ്മേളനം, സമ്മാന ദാനം എന്നിവയും മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നടത്തുകയുണ്ടായി അബ്ദുൽ ഹകീം പാവറട്ടി സ്വാഗതവും ഫൈസൽ സി.ടി. നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."