HOME
DETAILS

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

  
Web Desk
October 14, 2024 | 3:51 AM

Case Filed Against Actor Baiju Santhosh for Drunk Driving and Hitting Scooter Rider in ThiruvananthapuramMeta Description

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടന്‍ ബൈജു സന്തോഷിനെതിരെ കേസ്.  തിരുവനന്തപുരം മ്യൂസിയം പൊലിസ് ആണ് കേസെടുത്തു. വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. 

ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു, കവടിയാര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോര്‍ഡ് കണ്ടയുടന്‍ കാര്‍ വെട്ടിച്ചപ്പോള്‍ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്ക് പൊലിസ് എത്തുകയായിരുന്നു. പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിനൊപ്പം മകളും വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരെയും മ്യൂസിയം പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയതായും പൊലിസ് പറഞ്ഞു.

അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago