HOME
DETAILS

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  
October 14, 2024 | 8:47 AM

  heavy rain alert on kerala-latest news

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

മധ്യ, വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വരും ദിവസങ്ങളിലും മഴ കനക്കും. മധ്യ അറബികടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി തെക്കന്‍ കേരളത്തിന് കുറുകെയായി നിലനില്‍ക്കുന്നുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കാനാണ് സാധ്യത. വ്യാഴാഴ്ച 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  17 minutes ago
No Image

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

Kerala
  •  30 minutes ago
No Image

റമദാൻ പൊതുമാപ്പ്; 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  30 minutes ago
No Image

സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും

Kerala
  •  an hour ago
No Image

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

Kerala
  •  an hour ago
No Image

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

uae
  •  2 hours ago
No Image

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ദുബൈ റെസിഡൻസി വിസ ഇനി എളുപ്പത്തിൽ ലഭ്യമാകും; 'യൂണിഫൈഡ് ഹെൽത്ത് സ്‌ക്രീനിംഗ്' സേവനം ആരംഭിച്ച് അധികൃതർ | Dubai Residency Visa

uae
  •  2 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാരണം അവ്യക്തമെന്ന് ഫയർഫോഴ്സ്; പൊലിസ് കേസെടുത്തു

Kerala
  •  2 hours ago
No Image

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക

latest
  •  2 hours ago